നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Advertisement

കൊട്ടിയം: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെടുമ്പന സ്റ്റേഡിയത്തിനടുത്ത് തുളസി വിലാസത്തില്‍ വിഷ്ണു (നന്തി-26) ആണ് മരിച്ചത്.
കൊട്ടിയം-കണ്ണനല്ലൂര്‍ റോഡില്‍ തഴുത്തല ഗ്യാലക്‌സി ടൈല്‍സ് ഷോപ്പിനടുത്ത് കഴിഞ്ഞ ശനിയാഴ്ച രാത്രി 11-നായിരുന്നു അപകടം. ക്രെയിന്‍ ഓപ്പറേറ്ററായ വിഷ്ണു ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേയായിരുന്നു അപകടം. ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ 11 മണിയോടെ മരിച്ചു. പരേതനായ വിജയന്‍ പിള്ളയുടെയും മണിയമ്മയുടെയും മകനാണ്. ഭാര്യ: ഗൗരി. മകന്‍: വസുദേവ്.

Advertisement