പരാതി പിൻവലിക്കാൻ പണം വാ​ഗ്ദാനം, എൻ.വി.വൈശാഖനെതിരെ ആരോപണം, അഭിഭാഷകൻ എന്ന നിലയില്‍ ഇടപെട്ടതെന്ന് വിശദീകരണം

Advertisement

തൃശ്ശൂര്‍:ഡിവൈഎഫ്ഐ നേതാവ് എൻ വി വൈശാഖനെതിരെ പുതിയ ആരോപണം.പരാതി പിൻവലിക്കാൻ വൈശാഖന്‍ പണം വാ​ഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്ത്. തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ ക്വാറിക്കെതിരെ പരാതി നൽകിയ ആൾക്ക് പണം വാ​ഗ്ധാനം ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്.

പരാതിക്കാരൻ അജിത്ത് കൊടകരക്കാണ് പണം വാ​ഗ്ധാനം ചെയ്തത്. അഭിഭാഷകൻ എന്ന നിലയിലാണ് ഇടപെട്ടതെന്ന് വൈശാഖൻ വിശദീകരിച്ചു.സംഭവത്തിൽ മധ്യസ്ഥത വഹിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു

വൈശാഖനെതിരെ സഹപ്രവര്‍ത്തക നല്‍കിയ പരാതി പാര്‍ട്ടിക്കുളളില്‍ വിവാദമായിരുന്നു. പരിശോധിച്ച് നടപടിയെടുക്കാന്‍ സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തെ ചുമതലപ്പെടുത്തിയിരുന്നു. പിന്നാലെ ഡിവൈഎഫ്ഐയുടെ മേഖലാ ജാഥാ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും മാറ്റിനിര്‍ത്തി. നിര്‍ബന്ധിത അവധിയില്‍ പോകാനും പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡിവൈഎഫ്ഐ ജാഥകള്‍ പൂര്‍ത്തിയായിട്ട് തുടര്‍ നടപടിയെന്നായിരുന്നു പാര്‍ട്ടി ജില്ലാ നേതൃത്വത്തിനുള്ളിലെ ധാരണ. പ്രതിപക്ഷമടക്കം വിഷയം ഏറ്റെടുത്തതോടെ നടപടി വൈകുന്നതിലെ അതൃപ്തി സിപിഎം സംസ്ഥാന നേതൃത്വം അറിയിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ജില്ലാ നേതൃയോഗങ്ങള്‍ വിളിച്ച് ആഗസ്റ്റ് മാസം ആദ്യം നടപടി തീരുമാനിച്ചത്

Advertisement