നിലമേലിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ തമ്മിലടിച്ചു, രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്

Advertisement

കൊല്ലം. നിലമേലിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ തമ്മിലടിച്ചു. രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്. സാരമായി മുറിവേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

നിലമേൽ മാറ്റപ്പള്ളി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്.. ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ടതിന് ശേഷഠ സ്കൂളിന് പുറത്ത് വച്ചാണ് സംഭവം.കഴിഞ്ഞ ദിവസങ്ങളിൽ പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ അസഭ്യം വിളിച്ചതിനെച്ചൊല്ലി തർക്കമുണ്ടാവുകയും ഇതിൽ രണ്ടാം വർഷ വിദ്യാർത്ഥികൾ ഇടപെടുകയും ചെയ്തിരുന്നു. പിന്നീട് ഒരു വിഭാഗം പ്ലസ് വൺ വിദ്യാർത്ഥികളും പ്ലസ്ടു വിദ്യാർത്ഥികളും ചേർന്ന് മറുവിഭാഗം ഒന്നാം വർഷ വിദ്യാർത്ഥികളെ അക്രമിച്ചു.ഈ അക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ തലയ്ക്ക് ഗുരുതരമായി മുറിവേറ്റ ഒരു വിദ്യാർത്ഥി ചാത്തൻപാറയില സ്വകാര്യ ആശുപത്രിയിൽ ചികിത്‌സയിലാണ്. സംഭവത്തിൽ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ ചടയമംഗലം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം സ്കൂൾ അധികൃതർ നൽകുന്ന വിശദീകരണം സ്കൂളിന് പുറത്ത് വെച്ചുള്ള സംഭവമാണെന്നും വിദ്യാർത്ഥികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുമാണ്.

Advertisement