ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിന പോരാട്ടം; ഇന്ത്യ വിജയത്തിലേക്ക് പൊരുതുന്നു

Advertisement

ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യ വിജയത്തിലേക്ക് പൊരുതുന്നു. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്വാദ്, ശുഭ്മാന്‍ ഗില്‍ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. ഇരുവരും അര്‍ധ സെഞ്ച്വറി നേടി.
ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. നിലവില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെന്ന നിലയിലാണ്. ഒന്നാം വിക്കറ്റില്‍ ഋതുരാജ്- ശുഭ്മാന്‍ ഗില്‍ സഖ്യം 142 റണ്‍സാണ് ഓപ്പണിങില്‍ ചേര്‍ത്തത്.
ഋതുരാജ് ആണ് ആദ്യം മടങ്ങിയത്. താരം 71 റണ്‍സെടുത്തു. ആദം സാംപയാണ് കൂട്ടുകെട്ടു പൊളിച്ചത്. പത്ത് ഫോറുകള്‍ സഹിതമാണ് താരത്തിന്റെ അര്‍ധ സെഞ്ച്വറി. പിന്നാലെ വന്ന ശ്രേയസ് അയ്യര്‍ക്കു തിളങ്ങാനായില്ല. മൂന്ന് റണ്‍സുമായി താരം റണ്ണൗട്ടായി.
ഗില്ലിനേയും സാംപ തന്നെ മടങ്ങി. ഗില്‍ 63 പന്തില്‍ 74 റണ്‍സെടുത്തു. ആറ് ഫോറും രണ്ട് സിക്സും സഹിതമാണ് ഗില്ലിന്റെ പ്രകടനം. ഒരു റണ്ണുമായി ക്യാപ്റ്റന്‍ കെഎല്‍ രാഹുലും അഞ്ച് റണ്‍സുമായി ഇഷാന്‍ കിഷനും ക്രീസില്‍. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Advertisement