ത്രാബോൾ അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പ്;കരുനാഗപ്പള്ളി ബോയ്സ് ; ചാമ്പ്യന്മാർ


കരുനാഗപ്പള്ളി.ഏഴാമത് കൊല്ലം ജില്ലാ ത്രൊബോൾ ചാമ്പ്യൻഷിപ്പ് കരുനാഗപ്പള്ളി ബോയ്സ് എച്ച് എസ്സ്എസ്സിൽ നടന്നു

സ്കൂൾ മാനേജർ വി രാജൻ പിള്ള ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജെ പി ജയലാൽ അദ്ധ്യക്ഷനായി.

ഹെഡ്മിസ്ട്രസ് രശ്മി ദേവി പി , അസോസിയേഷൻ സെക്രട്ടറി സാബുജാൻ,സ്റ്റേറ്റ് ഒബ്സർവർ പ്രദീപ് എന്നിവർ ആശംസകൾ നേർന്നു.അസോസിയേഷൻ ജോ : സെക്രട്ടറി മനാഫ് മൈനാഗപ്പള്ളി സ്വാഗതവും,
സ്പോട്സ് കൗൺസിൽ അംഗം നൗഫിൻ നന്ദിയും അറിയിച്ചു

സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻ്ററി സ്ക്കൂളും ;
പെൺകുട്ടികളുടെ സീനിയർ വിഭാഗത്തിൻഹൈ പ്ലെയിസ് കടയ്ക്കലും വിജയിച്ചു.

കൊല്ലം സിറ്റി ത്രൊബോൾ ക്ലബ്ബ് (ആൺകുട്ടികളുടെ വിഭാഗം),
വി വി എച്ച് എസ് (പെൺകുട്ടികളുടെ വിഭാഗം) എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

Advertisement