വേങ്ങ വിദ്യാരംഭം സ്കൂൾ യുവജനോത്സവം

Advertisement

ശാസ്താംകോട്ട- വേങ്ങ വിദ്യാരംഭം സെൻട്രൽ സ്കൂളിലെ രണ്ട് ദിനം നീണ്ടു നിൽക്കുന്ന യുവജനോത്സവം മൈനാഗപ്പള്ളി ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ – ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മനാഫ് മൈനാഗപ്പള്ളി ഉൽഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ പ്രസിഡന്റ്‌ കുറ്റിയിൽ നിസാം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തു് അംഗങ്ങളായ റാഫിയാനവാസ്, അഡ്വ. അനിതാ അനീഷ് എന്നിവർ സന്നിഹിതരായിരുന്നു.തുടർന്ന് സ്കൂൾ മാനേജർ വിദ്യാരംഭം ജയകുമാർ, പ്രിൻസിപ്പൽ എസ്. മഹേശ്വരി, സീനിയർ പ്രിൻസിപ്പൽ ടി. കെ. രവീന്ദ്രനാഥ്, വൈസ് പ്രിൻസിപ്പൽ ജെ. യാസിർ ഖാൻ, അക്കാഡമിക് കോർഡിനേറ്റർ അഞ്ജനി തിലകം, പ്രീ പ്രൈമറി കോർഡിനേറ്റർ ഷിംന മുനീർ, പ്രോഗ്രാം കോർഡിനേറ്റർ മാരായ സാലിം, സുബി തുടങ്ങിയവർ സംസാരിച്ചു.വിദ്യാർഥി പ്രതിനിധികളായ അനുഷ്ക അനിൽ സ്വാഗതവും, രുദ്രപ്രതാപ് നന്ദിയും രേഖപ്പെടുത്തി.ശേഷം വിദ്യാർഥികളുടെ വിവിധ കലാമത്സരങ്ങൾ ആരംഭിച്ചു.

Advertisement