കൊട്ടാരക്കര എംസി റോഡില്‍ റോഡ് മുറിച്ച് കടന്ന പിതാവിനെയും മകനെയും മിനി ലോറി ഇടിച്ചു, പിതാവ് മരിച്ചു, നടുക്കുന്ന അപകടം, വിഡിയോ

കൊട്ടാരക്കര: എംസി റോഡില്‍ കരിക്കത്തിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ മിനി ലോറി ഇടിച്ച് ഒരാള്‍ മരിച്ചു. കൂടെ ഉണ്ടായിരുന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. വില്ലൂര്‍ മാത്തന്‍കുഴിയില്‍ മോനച്ചന്‍ (45) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകന്‍ ലിനു (10)വിനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം എസ്എറ്റിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ കരിക്കത്തുള്ള ആഡിറ്റോറിയത്തില്‍ വിവാഹത്തിന് സംബന്ധിച്ച ശേഷം എംസി റോഡ് മുറിച്ചു കടക്കുമ്പോള്‍ കൊട്ടാരക്കര ഭാഗത്തേക്ക് അമിത വേഗതയില്‍ എത്തിയ തമിഴ്നാട് രജിസ്‌ട്രെഷനിലുള്ള മിനി ലോറി മോനച്ചനെയും, ലിനുവിനെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.


മിനി ലോറി കയറി ഇറങ്ങിയ മോനച്ചന്‍ സംഭവസ്ഥലത്തു വച്ചു മരിച്ചു. അമിത വേഗതയിലായിരുന്ന മിനി ലോറി നിയന്ത്രണം വിട്ട് റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ചശേഷം റോഡ് മുറിച്ച് കടക്കുകയായിരുന്ന മോനച്ചനെയും മകനെയും ഇടിക്കുകയായിരുന്നു. മിനി ലോറി ഓടിച്ചിരുന്ന ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. കൊട്ടാരക്കര പോലീസ് കേസ് എടുത്തു. ഭാര്യ: ലാലി, മകള്‍: ലീന.

Advertisement