കുന്നത്തൂർ നെടിയവിളയിൽ സ്കൂൾ വിദ്യാർത്ഥിയുടെ സൈക്കിൾ മോഷണം പോയി

Advertisement

കുന്നത്തൂർ. നെടിയവിള അമ്പലം ജംഗ്ഷനിൽ ചിത്രാലയ സ്റ്റുഡിയോക്ക് സമീപം വച്ചിരുന്ന സ്കൂൾ വിദ്യാർത്ഥിയുടെ സൈക്കിൾ മോഷണം പോയി.വി.ജി.എസ്.എസ് അംബികോദയം ഹയർ സെക്കന്ററി സ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി കുന്നത്തൂർ അമ്മു നിവാസിൽ ദേവാനന്ദിന്റെ സൈക്കിളാണ് മോഷണം പോയത്.കഴിഞ്ഞ ദിവസം വൈകിട്ട് സ്കൂൾ വിട്ട് എത്തിയപ്പോഴാണ് സൈക്കിൾ കാണാതായ വിവരമറിയുന്നത്.ഈ ഭാഗത്ത് നിന്ന് മുമ്പും വിദ്യാർത്ഥികളുടെ സൈക്കിൾ മോഷണം പോയിട്ടുണ്ട്.ശാസ്താംകോട്ട പോലീസിൽ പരാതി നൽകി.

Advertisement