ഓർമ്മയിൽ ബാനർജി’:അനുസ്മരണവും പുരസ്ക്കാര വിതരണവും ഞായറാഴ്ച ഭരണിക്കാവിൽ

Advertisement

ശാസ്താംകോട്ട. പ്രശസ്ത നാടൻ പാട്ടുകാരനും ചിത്രകാരനുമായിരുന്ന പി.എസ് ബാനർജിയുടെ രണ്ടാം ഓർമ്മദിനംആഗസ്റ്റ് 6 ന് ഓർമ്മയിൽ ബാനർജി എന്ന പേരിൽ ഭരണിക്കാവ് തറവാട് ആഡിറ്റോറിയത്തിൽ വച്ച് നടക്കും.ബാനർജിയുടെ സ്മരണാർത്ഥം ആരംഭിച്ച പി.എസ് ബാനർജി അക്കാദമി ഓഫ് ഫോക് ലോർ ആന്റ് ഫൈൻ ആർട്സ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.രാവിലെ 8 മണിക്ക് ബാനർജി സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരണന പരിപാടികൾ ആരംഭിക്കും.9.30 മുതൽ ഭരണിക്കാവ് തറവാട് അഡിറ്റോറിയത്തിൽ യു.പി, എച്ച്.എസ്സ് വിഭാഗം കുട്ടികൾക്കായി ജലഛായം,നാടൻപാട്ട് മത്സരങ്ങൾ നടക്കും.വൈകിട്ട് 4 മുതൽ പാട്ടോളം എന്ന പേരിൽ ബാനർജിയുടെ പാട്ടുകൾ അവതരിപ്പിക്കും.5ന്‌ ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ അക്കാദമി പ്രസിഡന്റ് സഞ്ജയ്‌ പണിക്കർ അധ്യക്ഷത വഹിക്കും.
കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം നിർവഹിക്കും.സമ്മേളനത്തിൽ ചിത്രകാരനായ കെ. ഷെരീഫിന് ബാനർജി പുരസ്കാരം നർത്തകനും നടനുമായ ഡോ.ആർ.എൽ.വി രാമകൃഷ്ണൻ സമ്മാനിക്കും.എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ,പി.സി വിഷ്ണുനാഥ്, സി.ആർ മഹേഷ്‌ , എം.എസ്. അരുൺകുമാർ,പി.കെ ഗോപൻ,കെ.സോമപ്രസാദ്,ഒ.എസ് ഉണ്ണികൃഷ്ണൻ,എൻ.ബാലമുരളീകൃഷ്ണൻ,സി.ജെ കുട്ടപ്പൻ തുടങ്ങിയവർ സംസാരിക്കും.

Advertisement