വിഭാഗീയതകൾക്ക് അതീതമായി മനുഷ്യനെ ഏകീകരിക്കുന്ന മാനുഷികതയാണ് യഥാർഥ സംസ്കാരം : ആലങ്കോട് ലീലാകൃഷ്ണൻ

ശാസ്താംകോട്ട. സംസ്കാരം ഇന്ന് ജനങ്ങളിൽ നിന്ന് അകന്നു പോകുകയാണ്. എല്ലാ വിഭാഗീയതകൾക്കും അതീതമായി മനുഷ്യനെ ഏകീകരിക്കുന്ന മാനുഷികതയാണ് യഥാർഥ സംസ്കാരമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു. യുവകലാസാഹിതി ജില്ലാ സമ്മേളന ത്തോടനുബന്ധിച്ച് മൈനാഗപ്പള്ളി പുത്തൻ ചന്തയിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘാടക സമിതി ചെയർമാൻ മനു പോരുവഴി അധ്യക്ഷനായിരുന്നു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം ആർ എസ് അനിൽ, ആർ വിജയകുമാർ , പ്രൊഫ എസ് അജയൻ, ബാബു പാക്കനാർ, എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ആർ മദന മോഹൻ സ്വാഗതം പറഞ്ഞു. വിവിധ കലാമൽസരങ്ങളിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. രാവിലെ മൈനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് പ്രൊഫ എസ് അജയൻ പതാക ഉയർത്തിയ തോടെ ആരംഭിച്ചു. പ്രൊഫ എസ് അജയൻ, എം വിജയകൃഷ്ണൻ ,പി ഉഷാകുമാരി എന്നിവരടങ്ങുന്ന പ്രസി ഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. രാജു കൃഷ്ണൻ അനുശോചന പ്രമേയവും, റ്റി ആർ ഷിബു മണിപ്പൂരിൽ മരണപ്പെട്ടവർക്കുള്ള പ്രത്യേക അനു ശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ ആർ മദന മോഹൻ സ്വാഗതം പറഞ്ഞു. സി പി ഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ, അഡ്വ ആർ വിജയകുമാർ, ആർ എസ് അനിൽ, എസ് വേണുഗോപാൽ, അഡ്വ മണിലാൽ, ശാരദ മോഹൻ ,ഗീതാ നസീർ, കവി ഇഞ്ചക്കാട് ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബാബു പാക്കനാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 53 അംഗ പുതിയ ജില്ലാ കമ്മിറ്റിയിയേയും ഭാരവാഹികളായി റ്റി കെ വിനോദൻ (പ്രസിഡന്റ്) പി ശിവപ്രസാദ്, വൈശാഖ് അഞ്ചൽ, പി ഉഷാകുമാരി , ( വൈസ് പ്രസിഡന്റ്) രാജു കൃഷ്ണൻ (സെക്രട്ടറി) ശ്രീദേവി പ്രകാശ്, ആർ മദന മോഹൻ ,ജിയാസുദീൻ (ജോ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു

Advertisement