ഉമ്മൻചാണ്ടി ജനപ്രതിനിധികൾക്ക് മാതൃകയായ നേതാവ് : സി ആർ മഹേഷ്

Advertisement

ശൂരനാട് . ജനപ്രതിനിധികൾക്ക് മാതൃകയായ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് സി.ആർ മഹേഷ്‌ എംഎൽഎ അനുസ്മരിച്ചു.കോൺഗ്രസ് ശൂരനാട്, ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ തെക്കേ മുറിയിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡന്റ് എച്ച്.അബ്‌ദുൾ ഖലീൽ അധ്യക്ഷത വഹിച്ചു.വി.വേണുഗോപാലകുറുപ്, പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ,സിപിഎം നേതാവ് കളിക്കത്തറ രാധാകൃഷ്ണപിള്ള, സിപിഐ നേതാവ് ആർ.സുന്ദരശൻ, മുസ്ലിം ലീഗ് നേതാവ് ശിഹാബ് ആലുക്ക,ബിജെപി നേതാവ് രാമചന്ദ്രൻ പിള്ള,എസ്ഡിപിഐ നേതാവ് അനീഷ്,കെ.പി റെഷീദ്,ആർ.നളിനാക്ഷൻ,
ഇ.വിജയലക്ഷ്മി,പെരുംകുളം ലത്തീഫ്,കബീർ,സലിം,പ്രാക്കുളത്ത് ബഷീർ,സലീം ചെഞ്ചിറകുഴി,പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Advertisement