കെ എസ് ഇ ബി ഉദ്യോഗസ്ഥൻ തഴവയിൽ വാടക വീട്ടിലെ രണ്ടാം നിലയുടെ മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ

കരുനാഗപ്പള്ളി. കെ എസ് ഇ ബി ഉദ്യോഗസ്ഥൻ തഴവ എവി എച്ച്എസിന് സമീപം വാടക വീട്ടിലെ രണ്ടാം നിലയുടെ മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ. പാലക്കാട്ട് കെ എസ് ഇ ബി ഓവർസീയർ മൂന്നാർ സ്വദേശി ജയചന്ദ്രൻ (50) ആണ് മരിച്ചത്. ഇന്ന് വെകിട്ട് കെട്ടിടം ഉടമ പരിസരം വൃത്തിയാക്കാൻ വന്നപ്പോൾ ദുർഗന്ധ മനു ഭവപ്പെട്ടതിനെ തുടർന്നാണ് മൃതദേഹം കണ്ടത്. ഇദ്ദേഹത്തെ വെള്ളിയാഴ്ച മുതൽ കാണാതായിരുന്നു. ഭാര്യ കടമ്പനാട് എസ് ബി ഐ ഉദ്യോഗസ്ഥ മഞ്ജു ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. സംഭവത്തിൽ ദുരൂഹത സംശയിക്കുന്നു.പോലീസ് എത്തി .നാളെ പ്രാഥമിക നടപടികൾ നടത്തും

Advertisement