എംഡിഎംഎയും കഞ്ചാവും പിടികൂടി

Advertisement

കൊല്ലം. കൊല്ലം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡുകളില്‍ എംഡിഎംഎയും കഞ്ചാവും കഞ്ചാവ് ചെടിയും കണ്ടെത്തി. റെയ്ഡില്‍ കിളികൊല്ലൂര്‍, കോയിക്കല്‍, ശാസ്താ നഗര്‍ 28-ല്‍ ആനന്ദ വിലാസത്തില്‍ അക്ബര്‍ ഷാ (38)യുടെ കൈയില്‍ നിന്ന് സിന്തെറ്റിക്ക് ഡ്രഗ് ആയ 0.8539 ഗ്രാം എംഡിഎംഎയും 29 ഗ്രാം കഞ്ചാവും പിടികൂടി.

ഇയാളുടെ വീടിന് സമീപത്തു വച്ചാണ് ലഹരി വസ്തുക്കള്‍ കണ്ടെടുത്തത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇയാള്‍ എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
കൊല്ലം-തിരുമംഗലം ദേശീയ പാതയില്‍ ശങ്കരമംഗലത്ത് തുറസ്സായ പുരയിടത്തിന്റെ വെളിയില്‍ മതിലിനോട് ചേര്‍ന്ന ഭാഗത്ത് നിന്ന് 26 സെ.മീ. നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി.
കൊല്ലം റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) വിനോദ് ശിവറാം, പ്രിവേന്റീവ് ഓഫീസര്‍ വിനയകുമാര്‍, പ്രിവേന്റീവ് ഓഫീസര്‍ എം. സുരേഷ് കുമാര്‍, ഗ്രേഡ് പ്രിവേന്റീവ് ഓഫീസര്‍ മിനിഷ്യസ്സ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Advertisement