മഴദുരിതത്തില്‍ കരുനാഗപ്പള്ളി,ഓച്ചിറ,പന്മന

കരുനാഗപ്പള്ളി.ശക്തമായ മഴ മൂലം ഓച്ചിറ ടൗൺ, ഓച്ചിറ ദേശീയപാതക്ക് കിഴക്കുവശം, പന്മന കുറ്റാമുക്ക്, വലിയകുളങ്ങര ഭാഗങ്ങളിൽ വെള്ളം കയറി നിരവധി കുടുംബങ്ങൾക്ക് വെള്ളക്കെട്ട് ഉണ്ടായി, ദേശീയപാത നിർമാണ ഏജൻസിയുമായി ബന്ധപ്പെട്ട് ഓടകൾ വെട്ടിവിട്ടു വെള്ളക്കെട്ട് ഒഴിവാക്കിയിട്ടുള്ളതാണ്. ആലപ്പാട് ശ്രയിക്കാട് ഭാഗത്ത് നിരവധി കുടുംബങ്ങൾ വെള്ളക്കെട്ടിലായതിനെ തുടർന്ന് പഞ്ചായത്ത്‌ റവെന്യൂ അധികൃതർ സ്ഥലത്തെത്തി പ്രശ്നം പരിഹരിച്ചിട്ടുള്ളതാണ്. കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂർ വില്ലേജിൽ ശഖിൽദേവ്, കോട്ടപ്പുറം എന്നയാൾ താമസിക്കുന്ന വാടകവീടിന് മുകളിൽ മരം വീണു കേടുപാട് പറ്റിയിട്ടുണ്ട്, പന്മന വില്ലേജിൽ ചെപ്ലാഴികത്തു തെക്കെതിൽ ജയപ്രകാശിന്റെ വീടിന്റെ മേൽക്കൂര കാറ്റിൽ തകർന്നിട്ടുള്ളതാണ്.വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴയിൽ നാശനഷ്ടം സംഭവിച്ച വീടുകളുടെ കണക്കുകൾ ശേഖരിച്ചുവരുന്നു. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് താലൂക്കിൽ 24മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിട്ടുള്ളതാണ്.
CONTROL ROOM NO:0476-2620223
0790-2620223

Advertisement