പടിഞ്ഞാറെ കല്ലടയിലെ ശ്മശാന നിർമ്മാണത്തിനെതിെരെ ജനകീയ പ്രക്ഷോഭത്തിന് ആർവൈഎഫ്

ശാസ്താംകോട്ട . പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ ശാസ്താംകോട്ട ശുദ്ധജല തടാക തീരത്ത് നിർമ്മാണം ആരംഭിച്ച ശ്മശാനത്തിനെതിെരെ
ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് ആർവൈഎഫ്.പൊതുജന താൽപര്യം കണക്കിലെടുക്കാതെയും ശാസ്ത്രീയപഠനം നടത്താതെയുമുള്ള പദ്ധതി ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും.വരുംകാലങ്ങളിൽ ശാസ്താംകോട്ട തടാകത്തിനോട് ചേർന്ന് മൊട്ട കുന്നുകൾ നിലനിൽക്കുന്ന സ്ഥലത്ത് തന്നെ നിർമ്മിക്കണമെന്ന പഞ്ചായത്ത് ഭരണ സമിതിയുടെ പിടിവാശി അംഗീകരിക്കാൻ കഴിയില്ല.റാംസർ പട്ടികയിൽ ഉൾപ്പെട്ടെ തടാകം എന്ന നിലയിൽ തണ്ണീർത്തട നിയമങ്ങളുടെയും തീരദേശ നിയമങ്ങളുടെയും ലഘനങ്ങൾക്ക് കൂടിയാണ് ഭരണസമിതി കൂട്ടു നിൽക്കുന്നത്.ഭരണ സമിതി തങ്ങളുടെ അധികാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുയാണ്.വലിയ അഴിമതിക്കു കൂടിയാണ് കളമൊരുങ്ങുന്നത്.സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ജനവാസ മേഖലയിൽ അവരുടെ ആശങ്കകൾ പോലും പരിഹരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല.ഇതിനാൽ
നിർമ്മാണ പ്രവർത്തികൾ നിർത്തിവയ്ക്കണമെന്നും പകരം ഇതിന് പറ്റിയ സ്ഥലം കണ്ടെത്തി നിർമ്മിക്കണമെന്നും അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ നേതൃത്വം കൊടുക്കുമെന്നും ആർവൈഎഫ് ജില്ലാ സെക്രട്ടി സുഭാഷ്.എസ്.കല്ലട അറിയിച്ചു.

Advertisement