എസ്എഫ്ഐ നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പോലീസിൽ പരാതി നൽകാൻ തയ്യാറാകാതെ കോളേജ് മാനേജ്മെൻറ്

Advertisement

കായംകുളം. എംഎസ്എം കോളേജിലെ എസ്എഫ്ഐ നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പോലീസിൽ പരാതി നൽകാൻ തയ്യാറാകാതെ കോളേജ് മാനേജ്മെൻറ്. ആഭ്യന്തര അന്വേഷണം നടക്കുകയാണെന്നും നിയമവിദ്ധഗ്‌തരുമായി ആലോചിച്ച് ശേഷം കേസ് കൊടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കോളേജ് പ്രിൻസിപ്പൽ പറഞ്ഞു. നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ വ്യാജമല്ല എന്ന വിശദീകരണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ രംഗത്ത് എത്തി.


എസ്എഫ്ഐ കായംകുളം ഏരിയ സെക്രട്ടറിയായിരുന്ന നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എം കോമിന് പ്രവേശനം നേടിയെന്ന ആരോപണം പുറത്തുവന്നിട്ട് നാല് ദിവസം പിന്നിടുന്നു. എന്നിട്ടും സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകാൻ പോലും മാനേജ്മെൻറ് തയ്യാറായിട്ടില്ല.

നിഖിൽ തോമസിനെ എസ്എഫ്ഐ നേതൃത്വം തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചു. കലിംഗയൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം ഒറിജിനലാണ്, എംഎസ്എം കോളജിലെ ബിരുദ അപേക്ഷ കാന്‍സല്‍ ചെയ്തതാണ് എന്നും ആര്‍ഷോ പറയുന്നു

അതേസമയം എസ്എഫ്ഐ നേതൃത്വത്തിന്റെ വിശദീകരണത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം ഉപേക്ഷിച്ച ശേഷമാണ് കലിംഗ യൂണിവേഴ്സിറ്റിയിൽ നിഖിൽ തോമസ് പ്രവേശനം നേടിയതെന്ന എസ് എഫ് ഐ യുടെ വാദം തെറ്റാണെന്ന് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല പറഞ്ഞു.
കെഎസ്‌യു എം എസ് എഫ് , എ ബി വി പി എന്നീ വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ എം എസ് എം കോളേജിൽ ഇന്ന് പഠിപ്പ് മുടക്കി.

Advertisement