കാട്ടിൽകടവ് പാലം നിർമാണം, 44.89കോടി രൂപയുടെ പദ്ധതി ടെൻഡർ ചെയ്തു,സി ആർ മഹേഷ്‌ എം എൽ എ

Advertisement

കരുനാഗപ്പള്ളി. കാട്ടിൽകടവ് പാലം നിർമാണത്തിനായി കിഫ്‌ബി ഫണ്ടിൽ നിന്നും 44.89കോടിരൂപയുടെ പദ്ധതി ടെൻഡർ ചെയ്തതായി സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു. ആലപ്പാട്, കുലശേഖരപുരം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ടി എസ് കനാലിനു കുറുകെയാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ നീളം 100ഉം, വീതി 10മീറ്ററുമാണ്.ഇരു വശങ്ങളിലും പടിഞ്ഞാറുഭാഗത്തു 175മീറ്റർ നീളത്തിലും, കിഴക്ക് 145മീറ്റർ നീളത്തിലും അപ്റോച് റോഡ് നിർമ്മിക്കും. ആലപ്പാട്, ആദിനാട് വില്ലേജുകളിൽ പെട്ട 28.33ആർ ഭൂമിയാണ് ഏറ്റെടുത്തത്. ആദ്യ എസ്റ്റിമേറ്റിൽ ഏറെ മാറ്റം വരുത്തിയാണ് അന്തിമ അനുമതി ലഭ്യമായത്. ടി എസ് കനാൽ ദേശീയജലപാത ആയതിനാൽ ഉയരമുള്ള ജലയാനങ്ങൾക്ക് തടസ്സം കൂടാതെ കടന്നു പോകാൻ കഴിയത്തക്ക വിധം ഉയരം വർധിപ്പിച്ചും, അഴീക്കൽ പാലത്തിനു സമാനമായ നിർമാണരീതിയും ഉൾപ്പെടുത്തി യാണ്44.89കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കുകയും കിഫ്‌ബി യോഗംഅന്തിമ അനുമ മതി നൽകുകയും സാങ്കേതികാനുമതിലഭിക്കുകയും ചെയ്തിരുന്നു. സാങ്കേതികനുമതി ലഭ്യമാക്കി കാട്ടിൽ കടവ് പാലം നിർമാണം ടെൻഡർ ചെയ്തതായും ആലപ്പാട് നിവാസികളുടെ ചിരകാല സ്വപ്നം യഥാർഥ്യമായതായും സി ആർ. മഹേഷ്‌ എം എൽ എ അറിയിച്ചു

Advertisement