കമുക് പിഴുത് വീണ് അപകടം; സ്‌കൂട്ടര്‍ തകര്‍ന്നു

കൊട്ടാരക്കര: ക്ഷീര സംഘത്തിലേക്ക് പാലുമായി പോയ ക്ഷീരകര്‍ഷകയുടെ സ്‌കൂട്ടറിന് മുകളിലേക്ക് കമുക് പിഴുതു വീണു. വെണ്ടാര്‍ ബിന്ദു ഭവനില്‍ ബീനയാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ വെണ്ടാര്‍-അമ്പനാട്ട് റോഡിലാണ് അപകടമുണ്ടായത്. ബീന സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്ക് കൂറ്റന്‍ കമുക് മരം പിഴുത് വീഴുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടര്‍ തകര്‍ന്നുവെങ്കിലും ബീന നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.

Advertisement