എംസി റോഡിൽ ഡീസൽ ടാങ്കറും കാറും കൂട്ടിയിടിച്ചു… ടാങ്കർ ലോറി മറിഞ്ഞു, ഗതാഗതം തടസ്സപെട്ടു

Advertisement

കൊട്ടാരക്കര: എം സി റോഡിൽ വയയ്ക്കൽ വഞ്ചി പെട്ടി മുക്കിൽ ഡീസൽ ടാങ്കറും കാറും കൂട്ടിയിടിച്ചു ഡീസൽ ടാങ്കർ മറിഞ്ഞു അപകടത്തെ തുടർന്ന് മണിക്കൂറുകളോളം എം സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. കാർ ഡ്രൈവറായ വയയ്ക്കൽ സ്വദേശി ആദം അയൂബിനെ (28) ഗുരുതര പരീക്കോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെ ആയൂർ ഭാഗത്തേക്ക്‌ പോയ ഡീസൽ നിറച്ച ടാങ്കർ ലോറിയും ആയൂർ ഭാഗത്തു നിന്നു വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘതത്തിൽ ഡീസൽ നിറച്ച ടാങ്കർ റോഡിലേക്ക് മറിഞ്ഞു ഡീസൽ കവിഞ്ഞൊഴുകി. സംഭവത്തെ തുടർന്ന് പോലീസും വിവിധ കേന്ദ്രങ്ങളിൽ നിന്നും ഫയർ ഫോഴ്‌സും എത്തി അപടാവസ്ഥ ഒഴിവാക്കുകയായിരുന്നു.

Advertisement