ബി രാജന്‍ പിള്ളയ്‌ക്ക്‌ യാത്രയയപ്പ്‌ നല്‍കി


ശാസ്‌താംകോട്ട: സര്‍വീസില്‍ നിന്ന്‌ വിരമിക്കുന്ന അസിസ്‌റ്റന്റ്‌ രജിസ്‌ട്രാര്‍ ബി രാജന്‍ പിള്ളയ്‌ക്ക്‌ ശാസ്‌താംകോട്ട സര്‍ക്കിള്‍ സഹകരണ യൂണിയന്‍ യാത്രയയ്‌പ്പ്‌ നല്‍കി. ചടങ്ങില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ അഡ്വ.ടി മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. കാപ്പക്‌സ്‌ ചെയര്‍മാന്‍ എം ശിവശങ്കരപ്പിള്ള യോഗം ഉദ്‌ഘാടനം ചെയ്‌തു.

കാരുവള്ളില്‍ ശശി, ടി ആര്‍ ശങ്കരപ്പിള്ള, ബി ഹരികുമാര്‍, ശശികുമാരന്‍ നായര്‍, ഡോ.കമലാസനന്‍, കുമാരന്‍, പ്രിയദര്‍ശിനി, കേശവചന്ദ്രന്‍ നായര്‍, ബി രാജസിംഹന്‍ പിള്ള, ബി വിജയമ്മ, മേഴ്‌സി, ശ്രീലക്ഷ്‌മി, എന്നിവര്‍ സംസാരിച്ചു

വിരമിച്ച എ ആര്‍ മേഴ്‌സിക്ക്‌ ആദരവും സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം ബി വിജയമ്മയ്‌ക്ക്‌ ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡംഗം ആയി തെരഞ്ഞെടുക്കപ്പെട്ടതിന്‌ അഭിനന്ദനവും പ്ലസ്‌ടുവിന്‌ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ്‌ നേടിയ ഗിരിജയുടെ മകള്‍ ശ്രീലക്ഷ്‌മിക്ക്‌ അഭിനന്ദനവും രേഖപ്പെടുത്തി. വിവിധ സഹകരണ സംഘം പ്രസിഡന്റുമാരും സഹകാരികളും രാജന്‍ പിള്ളയ്‌ക്ക്‌ ആദരവും ഉപഹാരവും നല്‍കി. ആഡിറ്റ്‌ എ ആര്‍ ജെ ശോഭന നന്ദി പറഞ്ഞു.

Advertisement