കെഎസ്ആർടിസി ബസ്സിന് മുന്നിൽ ബൈക്കിൽ അഭ്യാസ പ്രകടനം;പന്മന സ്വദേശിയായ യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Advertisement

ശാസ്താംകോട്ട : കെഎസ്ആർടിസി ബസ്സിന് മുന്നിൽ ബൈക്കിൽ അഭ്യാസ പ്രകടനം നടത്തിയ യുവാവിന്റെ ലൈസൻസ് കുന്നത്തൂർ ജെ.ആർ.ടി.ഒ സസ്പെൻഡ് ചെയ്തു.ലൈസൻസ് ഇല്ലാതെ ബൈക്കോടിച്ച മറ്റൊരു യുവാവിന് 7000 രൂപ പിഴ ഈടാക്കുകയും ചെയ്തു.ചവറ പന്മന കളരി സ്വദേശിയായ കൃഷ്ണ ഗൗതത്തിന്റെ ലൈസൻസാണ് 3 മാസക്കാലത്തേക്ക് സസ്പെൻഡ് ചെയ്തത്.പന്മന കളരി സ്വദേശിയായ അർജുൻ രാജിനാണ് ലൈസൻസ് ഇല്ലാതെ ബൈക്കോടിച്ചതിന് പിഴയിട്ടത്.കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം.കൊല്ലത്ത് നിന്നും പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ബസ്സിനു മുന്നിലായിരുന്നു 2 ബൈക്കുകളിലായി എത്തിയ 5 യുവാക്കളുടെ അഭ്യാസം.തോപ്പിൽ മുക്കിൽ നിന്നും ശാസ്താംകോട്ട വരെ ബസ് കയറ്റിവിടാതെ അഭ്യാസം തുടർന്നു.തുടർച്ചയായി ഹോൺ മുഴക്കിയിട്ടും ബസ്സ് കയറ്റിവിടാൻ യുവാക്കൾ തയ്യാറായില്ല.ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ ചിലർ
മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി അധികൃതർക്ക് കൈമാറിയതിനെ തുടർന്നാണ് നടപടി ഉണ്ടായത്.

Advertisement