ചിറയ്ക്കല്‍ ദേവി ക്ഷേത്രത്തിലെ മേടഭരണി മഹോത്സവം 21ന് 

കരുനാഗപ്പള്ളി:  പാവുമ്പാ വടക്ക് ചിറയ്ക്കല്‍ ദേവി ക്ഷേത്രത്തിലെ മേടഭരണി മഹോത്സവം 21ന്. ക്ഷേത്രസന്നിധിയിലെത്തിക്കാന്‍  യുവജന സമിതി കുമ്പഴ, പാവുമ്പാ വടക്ക് അണിയിച്ചൊരുക്കുന്ന നന്ദികേശന്റെ നിര്‍മാണം കുമ്പഴ ശ്രീ ദുര്‍ഗ്ഗ- ഭദ്ര ക്ഷേത്ര അങ്കണത്തില്‍ പൂർത്തിയാകുന്നു.  യുവജന സമിതി കുമ്പഴയുടെ നന്ദികേശന്റെ ശിരസ്സുറപ്പിക്കൽ ചടങ്ങ് ഇന്ന് രാവിലെ 9 ന് നടക്കും. ഉച്ചക്ക് ഒന്നിന് അന്നദാനം, വൈകിട്ട് ഏഴിന് നൃത്തനൃത്ത്യങ്ങൾ, 7.30 ന് പുഴുക്ക് സദ്യ എന്നിവയുണ്ട്. ഉത്സവ ദിവസമായ 21 ന് നന്ദികേശനെ ക്ഷേത്രത്തിലെത്തിക്കും. മുന്‍ വര്‍ഷങ്ങളിലും ഓച്ചിറയിലെ നന്ദികേശ ജോഡി കെട്ടുത്സവങ്ങള്‍ യുവജന സമിതി കുമ്പഴ ചിറയ്ക്കല്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Advertisement