ക്ഷേത്രത്തില്‍ എത്തിയ സ്ത്രീയുടെ മാല മോഷ്ടിച്ച തമിഴ് യുവതി പിടിയില്‍

Advertisement

കരുനാഗപ്പള്ളി .ക്ഷേത്രത്തില്‍ എത്തിയ സ്ത്രീയുടെ മാല മോഷ്ടിച്ച യുവതിയെ പോലീസ് പിടികൂടി. തമിഴ്നാട് തൂത്തുക്കുടി കോവില്‍പെട്ടി, ഹൗസ് നമ്പര്‍-13, കാളിയമ്മ (40) ആണ് കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം (14.04.2023) രാവിലെ തൊടിയൂര്‍ മാലുമേല്‍ ക്ഷേത്രത്തില്‍ നിന്ന് തൊഴുതിറങ്ങി വന്ന യുവതിയുടെ കഴുത്തില്‍ കിടന്ന 5.5 പവന്‍ വരുന്ന സ്വര്‍ണ്ണമാല തിരക്കിനിടയില്‍ കവര്‍ന്നെടുക്കുകയായിരുന്നു .

പ്രതി. മാല നഷ്ടപ്പെട്ടത് മനസ്സിലാക്കിയ യുവതി കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കുകയും സംഭവസ്ഥലത്തെത്തിയ പോലീസ് സംശയാസ്പദമായി കണ്ട തമിഴ് യുവതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മോഷണത്തിന് കൂട്ടാളികളായ മറ്റു യുവതികള്‍ക്കായുളള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്സവം നടക്കുന്ന സ്ഥലങ്ങളിലും തിക്കും തിരക്കുമുള്ള സ്ഥലങ്ങളിലും സംഘമായെത്തി മാല കവര്‍ന്നെടുത്തു മുങ്ങുന്നതാണ് ഇവരുടെ രീതി.

കരുനാഗപ്പള്ളി പോലീസ് ഇന്‍സ്പെക്ടര്‍ ബിജു, എസ്സ്.ഐ സുജാതന്‍പിള്ള, കലാധരന്‍ എസ്.സി.പി.ഓ ജിമിനി, ദീപ്തി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement