എം എ ബേബിയുടെ സഹോദരൻഎം എ ജോർജ് അന്തരിച്ചു

Advertisement

കൊല്ലം . സിപി എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബിയുടെ സഹോദരൻ കാവനാട് മീനത്ത്‌ചേരി (മുക്കാട്) കൈരളിയിൽ റിട്ട. തഹസിൽദാർ എം എ ജോർജ് (85) അന്തരിച്ചു. എൻജിഒ യൂണിയൻ സ്ഥാപക നേതാക്കളിൽ ഒരാളാണ്‌. ശനി പകൽ 11 മുതൽ കാവനാട്ടെ വീട്ടിൽ പൊതുദർശനം. പോളയത്തോട് വിശ്രാന്തിയിൽ ഒന്നിന്‌ കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്‌കാരം നടക്കും.
ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: പരേതയായ മിനി, ആനി. മരുമക്കൾ: ജോസ്, പ്രശാന്ത്. മറ്റു സഹോദരങ്ങൾ: പരേതനായ എം എ ബാബു, എം എ ജോൺസൺ.
മുതിർന്ന സിപിഐ എം നേതാവ്‌ പി കെ ഗുരുദാസൻ അനുശോചിച്ചു.

Advertisement