എക്സലർ ബുക്സ് എക്സലൻസ് അവാർഡ് 2023 രജനി ആത്മജയുടെ മൗനത്തിന്റെ മുറിവുകൾക്ക്

Advertisement

കൊല്ലം. പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാൻ എക്സലർ ബുക്സ് ഏർപ്പെടുത്തുന്ന ഇന്റർനാഷണൽ എക്സലൻസ് അവാർഡ് 2023 ലേക്ക് രജനി ആത്മജയുടെ ആദ്യ കവിതാസമാഹാരമായ മൗനത്തിന്റെ മുറിവുകൾ തിരഞ്ഞെടുത്തിരിക്കുന്നു.

സർട്ടിഫിക്കറ്റും ട്രോഫിയും പുസ്തകപ്രസിദ്ധീകരണത്തിന് ഉപയോഗിക്കുവാനായി ഇരുപതിനായിരം രൂപയുടെ ഗിഫ്റ്റ് വൗച്ചറുമാണ് ലഭിച്ചത് . മൗനത്തിന്റെ മുറിവുകൾ എന്ന കവിതാസമാഹാരത്തിന് പുറമേ അഷിതാന്വേഷണം, കാഴ്ചയുടെ വായന എന്നിങ്ങനെ മറ്റ് രണ്ട് പഠനഗ്രന്ഥങ്ങൾ കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കെ.എസ്.ചിത്രയുടെ 58-ാം ജന്മദിനത്തിൽ 58 ബോട്ടിൽ ആർട്ട് ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, കലാംസ് വേൾഡ് റെക്കോർഡ് എന്നിവയിൽ ഇടം നേടുകയും കെ.എസ്. ചിത്രയുടെ 59-ാം ജന്മദിനത്തിൽ കാതിൽ തേന്മഴയായ് എന്ന പേരിൽ ഒരു പുസ്തകം എഡിറ്റ് ചെയ്ത് പുറത്തിറക്കുകയും ചെയ്തു. ആനുകാലികങ്ങളിൽ കവിതയും ലേഖനങ്ങളും എഴുതുന്നു. സമ്മാനാർഹമായ മൗനത്തിന്റെ മുറിവുകൾ ബുക്കർ മീഡിയ പബ്ലിക്കേഷൻസാണ് പുറത്തിറക്കിയിരിക്കുന്നത്

Advertisement