കുന്നത്തൂർ താലൂക്ക് സപ്ലൈ ഓഫീ സറുടെ സ്ഥലംമാറ്റം ജീവനക്കാരുടെ മനോവീര്യം കെടുത്തും കേരള എൻ ജിഒ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി

കൊല്ലം . കുന്നത്തൂർ താലൂക്കിലെ, ലൈസൻ സി.പിഐ നേതാവ് പി.ജി രാഘവൻപിള്ള (പ്രിയൻ കുമാർ) ലൈസെൻസിയാ റേഷൻ ഡിപ്പോ നമ്പർ 2 1 ൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഡിപ്പോ സസ്പെൻഡ് ചെയ്ത കുന്നത്തൂർ താലൂക്ക് സപ്ലൈ ആഫീസറെ കല്പറ്റ കൺസ്യൂമർ കോടതിയിലേക്ക് മാറ്റിയത് ജീവനക്കാരുടെ മുനാവീര്യം കെടുത്തുമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി അഭിപ്രായ പ്പെട്ടു. അഴിമതിയും ,പൂഴ്ത്തിവെപ്പും ,കരിഞ്ചന്തയും തടയുന്നതിന് വേണ്ടി സത്യസന്ധമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കേണ്ടതിന് പകരം സ്ഥലം മാറ്റി പീഠിപ്പിക്കുകയാണ്. ഇത് അംഗീകരി കഴിയില്ല .രാഷ്ട്രീയ മേലളാൻമാർക്ക് എന്ത് വേണെമെങ്കിലും ആകാം അവർക്കെതിര നടപടിക്ക് മുതിർന്നാൽ ഏത് ഉദ്യോഗസ്ഥരായാലും അതിന് മൂക്ക് കയറിടുക എന്നതാണ് സർക്കാറിൻ്റെ അർപ്പിതമായ കർത്തവ്യം എന്ന് തോന്നുന്നതരത്തിലാണ് സർക്കാർ ജീവനക്കാർക്കെതിരെനടപടികൾ ഉണ്ടാകുന്നത് ഇത് അംഗീകരിക്കുവാൻ കഴിയില്ല .ജീവനക്കാർക്ക് ഭയരഹിതരയായി ജോലി നോക്കുവാനുള്ള സൗകര്യമാണ് സർക്കാർ ഒരുക്കി കൊടുക്കേണ്ടതെന്നും കേരള എൻ.ജി.ഒ. അസോസിക്ഷേൻ കൊല്ലം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു

Advertisement