അഞ്ചലില്‍ എം ഡി എം എ യുമായി പിടിയിലായ എക്സൈസ് ഉദ്യോഗസ്ഥന്‍ ചെറിയ മീനല്ല

Advertisement

അഞ്ചൽ. എം ഡി എം എ യുമായി പിടിയിലായ എക്സൈസ് ഉദ്യോഗസ്ഥന്‍ ചെറിയ മീനല്ല, ഇയാള്‍ക്ക് അന്തർ സംസ്ഥാന ബന്ധമെന്ന് പോലീസ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ എം ഡി എം എ മൊത്ത വിതരണവും പിടിയിലായ മൂവർ സംഘo നടത്തിയിരുന്നതായും അന്വേഷണ സംഘം.പ്രതികളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നു.

15.67 ഗ്രാം എം ഡി എം എ യും ,52 ഗ്രാം കഞ്ചാവുമായി ഇക്കഴിഞ്ഞ 9 നാണ് എക്സൈസ് ഉദ്യോഗസ്ഥൻ അടങ്ങുന്ന മൂവർ സംഘത്തെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികൾക്ക് അന്തർ സംസ്ഥാന ബന്ധമെന്ന് ഉറപ്പിക്കുകയാണ് അന്വേഷണ സംഘം. പാലക്കാടുള്ള ചിലരിൽ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന പ്രതികളുടെ മൊഴി കളവാണെന്നാണ് പോലീസ് നിഗമനം.പിടിയിലായ കിളിമാനൂർ എക്സൈസ് റെയ്ഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ അഖിലിൻ്റെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്നിൻ്റെ കൊടുക്കൽ വാങ്ങൽ നടന്നിരുന്നത്.തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ആണ്. ലഹരി വസ്തുക്കൾ എത്തിച്ചു നൽകുന്നതിലെ പ്രധാന കണ്ണികളാണ് പിടിയിലാവരെന്നും പോലീസ് പറയുന്നു. വാങ്ങിയതിൻ്റെ ഇരട്ടി വിലയ്ക്കാണ് പ്രതികൾ ലഹരി വസ്തുക്കൾ വിൽപ്പന നടത്തി വന്നത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിച്ചു വരുകയാണ്.

Advertisement