മുഖ്യമന്ത്രിക്ക് കൊല്ലത്ത് ആറിടത്ത് കരിങ്കൊടി,വിഡിയോ

കൊല്ലം. മുഖ്യമന്ത്രിക്ക് കൊല്ലത്ത് ആറിടത്ത് കരിങ്കൊടി. യൂത്ത് കോൺഗ്രസ് യുവമോർച്ച, ആർ. വൈ.എഫ് പ്രവർത്തകരാണ് കടുത്തപൊലീസ് വലയത്തില്‍ പൊലീസിന്‍റെ കണ്ണുവെട്ടിച്ച് കരിങ്കൊടി വീശിയത്.

കൊട്ടിയത്തും , പാരിപ്പളളിയിലും, മാടൻനടയിലും
യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചു

ആർവൈഎഫ് പ്രവർത്തകർ മാടൻനടയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു

യുവമോർച്ച പ്രവർത്തകർ പാരിപ്പള്ളിയിലും , എസ്എന്‍ കോളജ് ജംക്ഷനിലും കരിങ്കൊടി കാണിച്ചു. പൊലീസിനു പുറമേ മുഖ്യകേന്ദ്രങ്ങളില്‍ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരും കൂട്ടം ചേര്‍ന്ന് കാവലൊരുക്കിയിരുന്നു. നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാന തല റവന്യൂ ദിനാഘോഷം, ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം എന്നിവയുടെ ഉദ്ഘാടനത്തിനാണു മുഖ്യമന്ത്രി ജില്ലയിലെത്തിയത്.

ചിന്നക്കടയിൽ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധം നടത്തിയ യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.ജില്ലയിൽ 33 പ്രതിപക്ഷ യുവജന സംഘടന പ്രവർത്തകരെയാണ് പ്രതിഷേധം കണക്കിലെടുത്ത് കരുതൽ തടങ്കലിൽ ആക്കിയത്.

Advertisement