കൊല്ലത്ത് ക്രമസമാധാനം ഡിവൈഎഫ്ഐ ഏറ്റെടുത്തു, കരിങ്കൊടിക്കാരെ അടിച്ചൊതുക്കി,വിഡിയോ

കൊല്ലം. കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഡിവൈഎഫ്ഐ സിപിഎം പ്രവര്‍ത്തകരുടെ മർദ്ദനം.കൊല്ലം ചിന്നക്കടയിലാണ് സംഭവം.

മന്ത്രി രാജീവിനെ കരിങ്കൊടി കാണിക്കാനെക്കിയ യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐ പ്രവർത്തകരാണ് മർദ്ദിച്ചത്.പ്രതിഷേധക്കാരെ വന്‍ സംഘം വളഞ്ഞതോടെ ഒരു കടയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതില്‍ ഇട്ട് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഫുട്പാത്തില്‍ വില്‍പ്പനക്ക് നിരത്തിയ പാത്രങ്ങളും തവിയും ഉപയോഗിച്ച് പ്രതിഷേധക്കാരെ എറിയുകയും അടിക്കുകയും ചെയ്തു.

2 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക് ഉണ്ട്. പോലീസ് സാന്നിധ്യത്തില്‍ അവരെ മറികടന്നാണെങ്കിലും മര്‍ദ്ദനം പരിധിവിട്ടതോടെ പൊലീസ് ഇടപെട്ടാണ് യൂത്ത്കോണ്‍ഗ്രസുകാരുടെ ജീവന്‍ രക്ഷിച്ചെടുത്തത്.

Advertisement