കല്ലുമൺ മലനടയിൽ മലക്കുട മഹോത്സവത്തിന് കൊടിയേറി

കുന്നത്തൂർ : കുന്നത്തൂർ ആറ്റുകടവ് തോട്ടത്തുംമുറി കല്ലുമൺ മലനട കർണ ക്ഷേത്രത്തിൽ മലക്കുട മഹോത്സവത്തിനു കൊടിയേറി. ഇന്ന് രാവിലെ 5ന് പടിഞ്ഞാറെ മലങ്കാവിൽ സൂര്യപൊങ്കാല നടന്നു. തുടർന്ന് 12.15നും 12.30നും മധ്യേ തൃക്കൊടിയേറ്റ് ചടങ്ങ് നടന്നു. നാളെ രാവിലെ 4ന് കച്ചമാറൽ, 8 ന് ഭാഗവത ഗീതാഞ്ജലി,വൈകിട്ട് 4 ന് മലക്കുട എഴുന്നള്ളത്തും കെട്ടുകാഴ്ചയും, 5.30ന് മലയൂട്ട്, 6.30 ന് ആകാശവിസ്മയം,രാത്രി 9 ന് ഗാനമേള, 11 ന് പിതൃക്കൾക്ക് ഊട്ട്. ബുധനാഴ്ച രാവിലെ 4.30 ന് മലഉണർത്തൽ,7.55നും 8.20നും മധ്യേ തൃക്കൊടിയിറക്ക് എന്നിവ നടക്കും.

Advertisement