ആയിക്കമത്ത് ദേവീക്ഷേത്രത്തിലെ വഞ്ചി കുത്തി തുറന്ന് പണം കവർന്നു

ശാസ്താംകോട്ട: റെയിൽവേ സ്‌റ്റേഷന് സമീപം ആയിക്കമത്ത് ദേവീക്ഷേത്രത്തിൽ മോഷണം.തിങ്കളാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.പുലർച്ചെ ക്ഷേത്രത്തിൽ എത്തിയവരാണ് മോഷണവിവരം അറിയുന്നത്. ക്ഷേത്രത്തിലെ ശ്രീകോവിലും കാണിക്കവഞ്ചിയും കുത്തിതുറന്നു. കാണിക്കവഞ്ചിയിലെ പണം മുഴുവനായി അപഹരിച്ചു.പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.

Advertisement