പ്രാദേശിക ജാലകം

ചിറക്കര മുത്തോട്ടിൽ രണി – കാർത്തിക മഹോത്സവം.

ശാസ്താംകോട്ട: വേങ്ങ ചിറക്കര മുത്തോട്ടിൽ ശ്രീ മഹാദേവീ ക്ഷേത്രത്തിലെ ഭരണി – കാർത്തിക മഹോത്സവം തിങ്കളാഴ്ച (28ന് ) ആരംഭിക്കും ദിവസവും രാവിലെ ഹരിനാമകീർത്തനം ,ഭാഗവത പാരായണം .വൈകിട്ട് ദീപക്കാഴ്ചയും ദീപാരാധനയും വിശേഷാൽ പൂജകളും നടക്കും.

28 ന് രാത്രി 8.30 ഗാനമേള.29 ന് രാത്രി 7 ന് ഓട്ടൻതുള്ളൽ, 30 ന് രാത്രി 7 ന് നൃത്തനൃത്ത്യങ്ങൾ, ഡിസംബർ 1ന് ഉച്ചയ്ക്ക് 12ന് അന്നദാനം, രാത്രി 7 ന് ഓട്ടം തുള്ളൽ, 2 ന് രാത്രി 7 ന് കാക്കാരശ്ശി നാടകം, 3 ന് രാത്രി 8 ന് സൂപ്പർ ബംബർ മെഗാഷോ, 4 ന് രാവിലെ 7 ന് പറയ്ക്ക് എഴുന്നള്ളത്ത്, വൈകിട്ട് 7 താലപ്പൊലി, 9 ന് നൃത്തനാടകം, 5ന് രാവിലെ 7 ന് പറയ്ക്ക് എഴുന്നള്ളത്ത്, വൈകിട്ട് 7ന് താലപ്പൊലി രാത്രി 8 ന് നൃത്തനാടകം, 6 ന് രാവിലെ 10ന് കലശപൂജ വൈകിട്ട് 7ന് കുത്തിയോട്ട പാട്ടും ചുവടും 7 ന് രാവിലെ 6 ന് കാർത്തിക പൊങ്കൽ ,11 ന് കലശപൂജ, വൈകിട്ട് 4ന് കെട്ടുകാഴ്ച, 6 ന് ആറാട്ട് എഴുന്നള്ളത്ത്, രാത്രി 9 ന് നൃത്തനാടകം എന്നിവ നടക്കും.

കടപ്പാക്കുഴിയിൽ ടാർ മിക്സിങ് പ്ലാന്റ് നടത്താനുള്ള നീക്കത്തിനെതിരെ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി


പടിഞ്ഞാറെ കല്ലട. കടപ്പാക്കുഴിയിൽ മെറ്റൽ ക്രഷർ യൂനിറ്റിന്റെ മറവിൽ ടാർ മിക്സിങ് പ്ലാന്റ് നടത്താൻ ശ്രമിക്കുന്ന നീക്കത്തിനെതിരെ സമര സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി. രണ്ടാം ഘട്ടമായിട്ടാണ് സത്യാഗ്രഹ സമരം തുടങ്ങിയത് ആദ്യ ഘട്ടത്തിൽ ആയിരക്കണക്കിന് ജനങ്ങൾ  പങ്കെടുത്ത വലിയ മാർച്ച്‌ ക്രഷർ യൂനിറ്റിന് മുന്നിലേക്ക് നടത്തിയിരുന്നു . തുടർന്നുള്ള ദിവസങ്ങളിൽ ഓരോ വാർഡിലെയും ജനപ്രതിനിധിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം മുന്നോട്ടു പോകും സമരം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പടി. കല്ലടയിലെ ടാർ മിക്സിഗ് പ്ലാൻ്റിനെതിരെ സംഘടിപ്പിച്ച സത്യഗ്രഹ സമരം കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

വൈസ് ചെയർമാൻ ഓമനക്കുട്ടൻ പിള്ള അധ്യക്ഷത വഹിച്ചു. കൺവീനർ സുരേഷ്ചന്ദ്രൻ , പരിസ്ഥിതി പ്രവർത്തകൻ വി.എസ് ശ്രീകണ്ഠൻ നായർ,രക്ഷാധികാരി ഗോപാലകൃഷ്ണപിള്ള,  നേതാക്കളായ വി.രതീഷ്, ബി. തൃദീപ്കുമാർ, കാരാളി വൈ .എ സമദ്, കെ. സുധീർ, അംബികകുമാരി, റജീല, സുനിതദാസ്, ഷീലാകുമാരി, റ്റി. ശിവരാജൻ, വി. അനിൽ, ഷിബുലാൽ, റ്റി.രാധാകൃഷ്ണൻ, വി വിജയൻ, എ. കൃഷ്ണകുമാർ, ആർ പി പ്രസാദ്, മുത്തലിഫ് തുടങ്ങിയവർ സംസാരിച്ചു .


മൈനാഗപ്പള്ളിയെ മന്ത് രോഗവിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
മൈനാഗപ്പള്ളി . സി.എച്ച്.സിയും പഞ്ചായത്തും ചേർന്ന് നടപ്പാക്കിയ മന്ത് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെഫലമായി മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് മന്ത് രോഗവിമുക്ത പഞ്ചായത്തായി. ഇതിൻ്റെപ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് നിർവ്വഹിച്ചു.

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിനെ മന്ത് രോഗവിമുക്ത ഗ്രാമ പഞ്ചായത്തായി പ്രസിഡന്‍റ് പിഎം സെയ്ത് പ്രഖ്യാപിക്കുന്നു.

വൈസ്.പ്രസിഡൻ്റ് ലാലി ബാബൂ. അധ്യക്ഷത വഹിച്ചു. ച സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർന്മാൻമാരായ ഷാജി ചിറക്ക് മേൽ,മൈമൂനത്ത് നജിം , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സേതു ലക്ഷ്മി,ബിന്ദു. മോഹൻ ,ബിജുകുമാർ ,സജിമോൻ , ജലജാ രാജേന്ദ്രൻ ,മെഡിക്കൽ ഓഫീസർ ഡോ. ബൈജു. പഞ്ചായത്ത് സെക്രട്ടറി അൻസാർ . ആശാപ്രവർത്തകർ,അംഗവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ ,പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പക്കെടുത്തു.

ഭിന്നശേഷി കുട്ടികളുടെ പഠനയാത്ര ഫയർസ്റ്റേഷനിൽ . കുട്ടികൾക്ക് ആഹ്ലാദം പകർന്നു

ശാസ്താംകോട്ട : ബി.ആർ സിയുടെ പരിധിയിലുള്ള സ്കൂളുകളിലെ ഭിന്നശേഷി കുട്ടികളുടെ പ്രാദേശിക പഠനയാത്രയുടെ അനുബന്ധിച്ചാണ് സന്ദർശനം നടത്തിയത്. കുട്ടികളും റിസോഴ്സ് ടീച്ചർമാരും കുട്ടികളുടെ രക്ഷകർത്താക്കളും ജീവനക്കാരും ഉൾപ്പെടെ മുപ്പത്തി ഒൻപത് പേർ ആണ് ഫയർ സ്റ്റേഷൻ സന്ദർശിച്ചത് ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ കിഷോർ കെ.കൊച്ചയ്യന്റെ നേതൃത്വത്തിലാണ് പഠനയാത്ര നടത്തിയത്.

ഭിന്നശേഷി കുട്ടികൾ ശാസ്താംകോട്ട ഫയർ സ്റ്റേഷനിൽ സന്ദർശനം നടത്തുന്നു’

സ്റ്റേഷനിൽ വിവിധതരം രക്ഷാപ്രവർത്തന ഉപകരണങ്ങൾ പരിചയപ്പെടുകയും അപകടത്തിൽ നിന്നുംഎങ്ങനെ രക്ഷപ്പെടാം എന്നുംഅപകടത്തിൽ പെട്ടവരെ എങ്ങനെ രക്ഷപ്പെടുത്തണമെന്നും ഉള്ള ബോധവൽക്കരണക്ലാസ്സ്കുട്ടികളുടെ ഇളം മനസ്സുകൾക്ക് കൗതുകം ഉണർത്തുന്നതായിരുന്നു . ജീവനക്കാർ കൊടുത്ത മധുരം കഴിച്ചാണ് കുട്ടികൾ സ്റ്റേഷനിൽ നിന്നും പിരിഞ്ഞത്. ഫയർ സ്റ്റേഷൻ കൂടാതെ പോലീസ് സ്റ്റേഷൻ,വാട്ടർ അതോറിറ്റി,പോസ്റ്റ് ഓഫീസ്,ബ്ലോക്ക് ഓഫീസ്എന്നിവിടങ്ങളിലും സന്ദർശനം നടത്തി. ഫയർ ഫോഴ്സിലെഅസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പ്രസന്നൻ പിള്ള, എസ്.എ ജോസ് സ്റ്റേഷനിലെ മറ്റ് ജീവനക്കാരും സന്നിഹിതരായിരുന്നു.

ദുരന്തത്തെ മാടി വിളിച്ച്
കടപ്പാക്കുഴി കലുങ്ക്

കാരാളിമുക്ക്: കടപുഴ – കാരാളിമുക്ക് പ്രധാന പാതയിൽ പടിഞ്ഞാറെ കല്ലട കടപ്പാക്കുഴി ജംഗ്ഷനിൽ നിന്നും തെക്കോട്ട് തിരിയുന്ന ഭാഗത്തെ കലുങ്ക് അപകട ഭീഷണിയാകുന്നു.കലുങ്കിന്റെ
അടിവശം ദ്രവിച്ച് കോൺക്രീറ്റ് ഇളകി കമ്പികൾ തുരുമ്പെടുത്ത് ഏത് നിമിഷവും നിലംപറ്റാവുന്ന നിലയിലാണ്.ഈ കലുങ്കിലൂടെയാണ് ഭാരം നിറച്ച ടോറസുകളും ടിപ്പർ ലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ ചീറിപ്പായുന്നത്.’പാലം അപകടത്തിൽ’ എന്നെഴുതി പഞ്ചായത്ത് സ്ഥാപിച്ചിരുന്ന ബോർഡും ഇപ്പോൾ കാണാനില്ല.ദുരന്തത്തെ മാടി വിളിച്ച് നിൽക്കുന്ന കലുങ്ക് നാട്ടുകാർക്ക് പേടിസ്വപ്നമായി മാറിയിരിക്കയാണ്.പാലം തകർന്നാൽ ഗ്രാമപ്രദേശമായ കടപ്പാക്കുഴിക്കാർക്ക് മറ്റ് പ്രദേശങ്ങളിലേക്ക് വേഗത്തിൽ എത്താനും കഴിയില്ല.

അടിവശം ദ്രവിച്ച് കോൺക്രീറ്റ് ഇളകി കമ്പികൾ തുരുമ്പെടുത്ത കടപ്പാക്കുഴി കലുങ്കിന്റെ അടിഭാഗം

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക്
കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ടതായി വരും.അതിനിടെ കലുങ്കിന്റെ മുകളിലൂടെയുള്ള റോഡിന്റെ സൈഡിൽ സ്ഥാപിച്ചിരുന്ന വർഷങ്ങൾ പഴക്കമുള്ള ചരിത്ര സ്മാരകമായ ചുമടുതാങ്ങി കല്ലുകൾ ഇളക്കി മാറ്റി കൊടുത്ത് വലിയ വാഹനങ്ങൾക്ക് അതുവഴി പോകുവാനുള്ള സൗകര്യം ചെയ്തു കൊടുത്തത് പഞ്ചായത്ത് അധികൃതരാണെന്നും ഇതിനാലാണ്
കലുങ്ക് തകർച്ചയിലായതെന്നും ആക്ഷേപമുണ്ട്.കലുങ്കിന്റെ തകർന്നാൽ കടപ്പാക്കുഴി ഗ്രാമത്തിൽ സംഭവിക്കാനിടയുള്ള വലിയ അപകടം മുൻകൂട്ടി കണ്ട് അധികാരികൾ വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്ന്
കോൺഗ്രസ് നേതാവ് ദിനകർ കോട്ടക്കുഴി ആവശ്യപ്പെട്ടു.

ഓച്ചിറ പന്ത്രണ്ട് വിളക്ക് മഹോത്സവം-
ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

ഓച്ചിറ പന്ത്രണ്ട് വിളക്ക് പ്രമാണിച്ച് നാളെ(28.11.2022) ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 11 മണി വരെ ഓച്ചിറയിൽ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. തിരുവനന്തപുരം ഭാഗത്തു നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾ ടൈറ്റാനിയം ജംഗ്ഷൻ- കാരാളിമുക്ക്- ശാസ്താംകോട്ട- ഭരണിക്കാവ്- ചാരുംമൂട്- കായംകുളം വഴിയും ആലപ്പുഴ നിന്നും കൊല്ലം ഭാഗത്തേക്ക് വരുന്ന കെഎസ്ആർടിസി ബസ് ഒഴികെയുള്ള വലിയ വാഹനങ്ങൾ കായംകുളം-

ചാരുംമൂട്- ചക്കുവള്ളി- ഭരണിക്കാവ്- ചവറ വഴിയും കൊല്ലത്ത് നിന്നും കായംകുളത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങൾ കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ നിന്നും പടിഞ്ഞാറോട്ട് തിരിഞ്ഞ് തീരദേശ ഹൈവേ- അഴീക്കൽ പാലം വഴിയും കായംകുളത്തു നിന്നും കരുനാഗപ്പള്ളിയിലേക്ക് വരുന്ന ചെറിയ വാഹനങ്ങൾ കായംകുളം- രണ്ടാംകുറ്റി- ചൂനാട്- കാമ്പിശ്ശേരി- പുതിയകാവ് വഴിയും പോകേണ്ടതാണ്. ഈ ഗതാഗത ക്രമീകരണത്തിൽ പൊതു ജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് പോലീസ് അറിയിച്ചു.

തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഗ്രന്ഥശാലകളുമായി ബന്ധിപ്പിക്കണം: ഡോ വി ശിവദാസൻ എംപി

കരുനാഗപ്പള്ളി . തദ്ദേശ സ്ഥാപനങ്ങളുടെയും ഗ്രാമീണമായ മറ്റെല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി ഗ്രന്ഥശാലകൾ മാറണമെന്നും ഇവയുടെ പ്രവർത്തനങ്ങളുമായി ഗ്രന്ഥശാലകളെ ബന്ധിപ്പിക്കണമെന്നും ഡോ വി ശിവദാസൻ എംപി പറഞ്ഞു.

ഇന്ത്യൻ ലൈബ്രറി കോൺഗ്രസിനു മുന്നോടിയായി “വായനയുടെ വർത്തമാനം ” എന്ന വിഷയത്തിൽ നടന്ന പ്രഭാഷണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിലെ എല്ലാ വിഭാഗത്തിനും കടന്നുവരാൻ കഴിയുന്ന തരത്തിൽ ഗ്രന്ഥശാലകളെ മാറ്റി തീർക്കേണ്ടതുണ്ട്. അതിനുള്ള ചർച്ചകളും സംവാദങ്ങളും ഉയർത്തിക്കൊണ്ടുവരാനാണ് ജനുവരി ഒന്നു മുതൽ മൂന്നു വരെ കണ്ണൂരിൽ നടക്കുന്ന ഇന്ത്യൻ ലൈബ്രറി കോൺഗ്രസിലൂടെ ശ്രമിക്കുന്നതെന്നും ശിവദാസൻ പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

ഗ്രാൻ്റ് മസ്ക്കറ്റ് ഹാളിൽ നടന്ന പരിപാടിയിൽ
ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് ലോഗോ ഡോ വി ശിവദാസനിൽ നിന്നും സി ആർ മഹേഷ് എംഎൽഎ ഏറ്റുവാങ്ങി.ഡോ സുജിത് വിജയൻപിള്ള എം എൽ എ, മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു എന്നിവർ മുഖ്യാതിഥികളായി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ പി ബി ശിവൻ അധ്യക്ഷനായി. ചടങ്ങിൽ സെക്രട്ടറി വി വിജയകുമാർ സ്വാഗതം പറഞ്ഞു. കെ ജി അജിത് കുമാർ, വി പി ജയപ്രകാശ് മേനോൻ,പി കെ ഗോപാലകൃഷ്ണൻ, എ പ്രദീപ്, എം സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് തുടങ്ങുന്ന ഡിസംബർ 1ന് താലൂക്കിലെ എല്ലാ ഗ്രന്ഥശാലകളിലും സ്നേഹജ്വാലകൾ തെളിക്കും.താലൂക്ക് ലൈബ്രറി കൗൺസിൽ മുഖ്യസംഘാടനവും സൈന്ധവ ബുക്ക്സും ലൈബ്കോസും ഗ്രാസ് ഹോപ്പർ ഗ്രാന്റ് മസ്കറ്റ് ഹോട്ടലുമാണ് പരിപാടിയുടെ സഹ സംഘാടനവും നിർവ്വഹിച്ചത്.

ചിത്രം: ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ഭാഗമായി കരുനാഗപ്പള്ളിയിൽ നടന്ന പ്രഭാഷണ പരിപാടി ഡോബി ശിവദാസൻ എംപി ഉദ്ഘാടനം ചെയ്യുന്നു/ ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന്റെ ലോഗോ പ്രകാശനം ഡോ ബി ശിവദാസൻ എം പി, സി ആർ മഹേഷ് എംഎൽഎക്ക് കൈമാറി നിർവഹിക്കുന്നു.

കരുനാഗപ്പള്ളി വൈദ്യുതവാഹന ചാർജിങ് സ്റ്റേഷൻ ഉടൻപ്രവൃത്തിപ്പിക്കും. സി ആർ മഹേഷ്‌ എം എൽ എ

കരുനാഗപ്പള്ളി ഹൈ സ്കൂൾ ജംഗ്ഷനിൽ കെ എസ് ഇ ബി ഡിവിഷൻ ഓഫീസിനോട് ചേർന്ന് നിർമാണം പൂർത്തീകരിച്ച വൈദ്യുതവാഹന ചാർജിങ് സ്റ്റേഷൻ ഉടൻപ്രവർത്തിപ്പിച്ചു തുടങ്ങുമെന്ന് സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു.മൂന്ന് തരം ചാർജിങ് യൂണിറ്റുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്.

വലിയ വാഹനങ്ങൾക്കുവേണ്ടി 60കിലോവാട്ട് ശേഷിയുള്ള യൂണിറ്റും, ഇടത്തരം നാലുചക്രവാഹനങ്ങൾക്കും, മുചക്രവാഹനങ്ങൾക്കായി 20കിലോവാട്ട് ശേഷിയുള്ള യൂണിറ്റും, ഇരുചക്രവാഹനങ്ങൾക്കായി 20കിലോവാട്ട് ശേഷിയുള്ള യൂണിറ്റും സജ്ജക്കമാക്കിയുണ്ട് ആവശ്യകർക്ക് നേരിട്ട് ചാർജ് ചെയ്യുവാൻസാധിക്കും വിധമാണ് സജ്ജീകരണങ്ങൾ.

ഇത് കൂടാതെ പുത്തെൻതെരുവ്. പുള്ളിമാൻ ജംഗ്ഷൻ, മണ പ്പള്ളി, വള്ളിക്കാവ്, ഓച്ചിറ, തൊടിയുർ എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഇരു ചക്രവാഹനങ്ങൾക്കായുള്ള 8ചാർജിങ് സ്റ്റേഷനുകളുടെയും ഉൽഘാടനം ഡിസംബർ ആദ്യം വൈദ്യുതി വകുപ്പ് മന്ത്രി നിർവഹിക്കുന്നതിനുള്ള തീരുമാനം ഉണ്ടാകുമെന്നും എം എൽ എ അറിയിച്ചു.

നിയോജക മണ്ഡലത്തിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ തല യോഗത്തിലാണ് തീരുമാനം. സി ആർ മഹേഷ്‌ എം എൽ എ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബീനറാണി കെ എസ്, അസിസ്റ്റന്റ് എഞ്ചിനീയർമാർ,റിട്ടയെർഡ് സുപ്രന്റിങ് എഞ്ചിനീയർ വിൽസൺ, സജീവ് മാമ്പറ എന്നിവർ പങ്കെടുത്തു

Advertisement