കുന്നത്തൂർ പാലത്തിനു സമീപം കെഎസ്ആർടിസി ബസ്സിന്റെ അടിയിലേക്ക് ബൈക്ക് ഇടിച്ചു കയറി യുവാവിന് ഗുരുതര പരിക്ക്

Advertisement

കുന്നത്തൂർ :കുന്നത്തൂർ പാലത്തിനു സമീപം കെഎസ്ആർടിസി ബസ്സിന്റെ അടിയിലേക്ക് ബൈക്ക് ഇടിച്ചു കയറി യുവാവിന് ഗുരുതര പരിക്കേറ്റു.കുന്നത്തൂർ നടുവിൽ നെടിയവിള സ്വദേശി വിശാഖ് (28)നാണ് പരിക്കേറ്റത്.

ഇയ്യാളെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് (ചൊവ്വ)ഉച്ചയ്ക്ക് 2 ഓടെ കുന്നത്തൂർ പാലത്തിനു സമീപം ആറ്റുകടവ് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം.കരുനാഗപ്പള്ളിയിൽ നിന്നും കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന ബസ്സിൽ പുത്തൂർ ഭാഗത്തു നിന്നും വരികയായിരുന്ന
ബൈക്ക് ഇടിക്കുകയായിരുന്നു.


ഓടിക്കൂടിയ നാട്ടുകാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
മാസങ്ങൾക്ക് മുമ്പ് ഗൾഫിൽ നിന്നും നാട്ടിലെത്തിയ വിശാഖ് ഈ ആഴ്ച മടങ്ങി പോകാനിരിക്കുകയായിരുന്നു.
ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Advertisement