കെഎംഎംഎല്‍ ശമ്പളപരിഷ്‌കരണം, 600 തൊഴിലാളികള്‍ക്ക് പ്രയോജനകരമാകും

ചവറ. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ (കെഎംഎംഎല്‍)ശമ്ബള പരിഷ്‌കരണം നടപ്പാക്കാനുള്ള മന്ത്രിസഭാ തീരുമാനം 600 തൊഴിലാളികള്‍ക്ക് പ്രയോജനകരമാകുമെന്ന് യൂണിയന്‍ നേതാക്കള്‍.

വര്‍ക്ക്മെന്‍ വിഭാഗം ജീവനക്കാരുടെ 2017 ജനുവരി ഒന്നു മുതലുള്ള ദീര്‍ഘകാല കരാര്‍ (ശമ്ബള പരിഷ്‌കരണം), വ്യ വസ്ഥകള്‍ക്കു വിധേയമായി ഭേദഗതിയോടെ നടപ്പാക്കാനാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്.

കരാര്‍ പ്രകാരമുള്ള ആനുകൂല്യങ്ങളുടെ 80 ശതമാനം റിക്കവറബിള്‍ അഡ്വാന്‍സായി 2022 ഫെബ്രുവരി മുതല്‍ അനുവദിച്ച നടപടിയും സാധൂകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഉത്തരവ് വൈകാതെ ഇറങ്ങും. സര്‍ക്കാര്‍ തീരുമാനത്തില്‍ തൊഴിലാളികള്‍ ആഹ്ലാദത്തിലാണ്. 2016 ഡിസംബര്‍ 31ന് കാലാവധി അവസാനിച്ച ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള ശമ്ബളമാണ് ഇപ്പോഴും കെഎംഎംഎല്ലില്‍ നല്‍കുന്നത്. നാലുവര്‍ഷം കൂടുമ്‌ബോഴാണ് ശമ്ബളപരിഷ്‌കരണം നടപ്പാക്കുന്നത്. പുതിയ ശമ്ബളപരിഷ്‌കരണ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു. 16 ശതമാനം വര്‍ധനയോടെയാണ് പുതിയ പരിഷ്‌കരണം.

ഇത് കുടിശ്ശിക ഉള്‍പ്പെടെ തൊഴിലാളികള്‍ക്ക് ലഭിക്കും. 60കോടി രൂപയാണ് കുടിശ്ശികയായി മാത്രം വിതരണം ചെയ്യുന്നത്. സര്‍ക്കാരിന്റെ പേ കമീഷന് സമാനമായ ശമ്ബളമാണ് പൊതുമേഖലയിലെ തൊഴിലാളികള്‍ക്കും നടപ്പാക്കുന്നത്. നിലവില്‍ ഒരു വര്‍ഷം വര്‍ക്ക്മെന്‍മാര്‍ക്ക് ശമ്ബളത്തിനായി വേണ്ടിവരുന്നത് ഏകദേശം 112 കോടി രൂപയാണെന്നും പുതിയകരാര്‍ പ്രകാരം അത് 132 കോടിയായി ഉയരുമെന്നും മാനേജിങ് ഡയറക്ടര്‍ ചന്ദ്രബോസ് ജനാര്‍ദനന്‍ പറഞ്ഞു. 350 ഓഫീസര്‍മാരുടെ ശമ്ബളപരിഷ്‌കരണവും സര്‍ക്കാരിന്റെ പരിഗണനയിലാണ്.

6 മാസം ലാഭം 100 കോടി

അര്‍ധവാര്‍ഷിക കണക്കുപ്രകാരം ചവറ കെഎംഎംഎല്‍ 100 കോടി രൂപ ലാഭത്തില്‍. നടപ്പുസാമ്ബത്തിക വര്‍ഷത്തില്‍ ഒക്ടോബര്‍ വരെയുള്ള കണക്കാണിത്. വിറ്റുവരവ് 500 കോടിയോളം രൂപയാണ്. മാര്‍ച്ചോടെ വിറ്റുവരവ് ആകെ 1000 കോടിയും ലാഭം 180കോടി രൂപയുമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഭിനന്ദിച്ച് സിഐടിയു

കെഎംഎംഎല്‍ ശമ്ബളപരിഷ്‌കരണം മുന്‍കാല പ്രാബ്യലത്തോടെ നടപ്പാക്കി കുടിശ്ശിക ഉള്‍പ്പെടെ തൊഴിലാളികള്‍ക്ക് നല്‍കാന്‍ നടപടി സ്വീകരിച്ച മന്ത്രിസഭാ യോഗതീരുമാനം പിണറായി സര്‍ക്കാരിന്റെ തൊഴിലാളിപക്ഷ നിലപാട് വ്യക്തമാക്കുന്നതാണെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പും സെക്രട്ടറി എസ് ജയമോഹനും പ്രസ്താവനയില്‍ പറഞ്ഞു. പലപ്രതിസന്ധികളും തരണം ചെയ്താണ് ശമ്ബളപരിഷ്‌കരണം അംഗീകരിച്ചത്. യുഡിഎഫ് സംഘടനകള്‍ രാഷ്ട്രീയ പ്രേരിതമായി ഒരുദിവസം സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും തൊഴിലാളികള്‍ തള്ളിക്കളഞ്ഞു.

സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വ്യവസായ മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് തീരുമാനം അംഗീകരിച്ചത്. തൊഴിലാളികളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിനെ സഹായിക്കാനും സംരക്ഷിക്കാനും എല്ലാവരും അണിനിരക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത് കെഎംഎംഎല്ലിന്റെ 2017 മുതലുള്ള ദീര്‍ഘകാല കരാറിനാണ്. തൊഴിലാളികളുമായുണ്ടാക്കിയ കരാറനുസരിച്ച് 16 ശതമാനം ഫിറ്റ്‌മെന്‍ ബെനിഫിറ്റും 30 ശതമാനം ഡിഎയും 3000രൂപ വരെയുള്ള സര്‍വീസ് വെയിറ്റേജുമാണ് അടിസ്ഥാന ശമ്ബളത്തോട് കൂട്ടിച്ചേര്‍ത്ത് പുതിയ അടിസ്ഥാന ശമ്ബളമായി അനുവദിച്ചിട്ടുള്ളത് -മന്ത്രി പി രാജീവ്.വ്യക്തമാക്കി

Advertisement