പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും വീട്ടിൽ വച്ച് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ കമ്മീഷൻ

ചടയമംഗലം. പോരേടത്ത് പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും വീട്ടിൽ വച്ച് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ കമ്മീഷൻ. വിശദവും സമഗ്രവുമായ അന്വേഷണം നടത്താൻ ചടയമംഗലം പൊലീസിന് നിർദ്ദേശം നൽകി. അന്വേഷണ റിപ്പോർട്ട് എത്രയും വേഗം പൊലീസ് വനിതാ കമ്മീഷന് സമർപ്പിക്കണം. സംഭവത്തിൽ വീഴ്ചയുണ്ടോ എന്നും പരിശോധിക്കുമെന്ന് അംഗം ഷാഹിദാ കമാൽ പറഞ്ഞു. സംഭവത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രിക്കും ദേശീയ പട്ടികജാതി കമ്മീഷനും ബി.ജെ.പി പരാതി നൽകി.

Advertisement