കെഎംഎംഎൽ ജോലി തട്ടിപ്പ്, പ്രതിക്ക് ജാമ്യം,ആര്‍എസ്പി(എല്‍) നേതാക്കള്‍ കുടുങ്ങും

ചവറ. കെഎംഎംഎലിൽ ജോലി വാഗ്ദാനം ചെയ്ത് നാലു പേരിൽ നിന്ന് അരകോടിയിലേറെ രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ചവറ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ പുനുക്കന്നൂർ ചരുവിള പുത്തൻവീട്ടിൽ വിഷ്ണുപ്രിയയെ ആണ് ചവറ പോലീസ് കാസർകോട് നിന്നും അറസ്റ്റ് ചെയ്തത്.

അൺപെയ്ഡ് ട്രെയിനിയായി ജോലി തരപ്പെടുത്തിയ ശേഷം സ്ഥിര നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഇതിനായി കെഎംഎംഎല്ലിൻറെ ലെറ്റർപാഡും ഒപ്പും വ്യാജമായി നിർമ്മിച്ചതായും പരാതിക്കാരായ കെഎംഎംഎൽ വിജിലൻസ് ആൻറ് സെക്യൂരിറ്റി സൂപ്രണ്ട് നൽകിയ പരാതിയിൽ പറയുന്നു.

കേസിൽ ആർ.എസ്‌.പി (ലെനിനിസ്റ്റ്) നേതാവ് കോവൂർ മോഹനൻ,യൂണിയൻ നേതാവ് മധു എന്നിവരെയും രണ്ടും മൂന്നുംപ്രതികളായി കേസിൽ ഉൾപ്പെടുത്തുമെന്ന് പോലീസ് നൽകിയ റിമാൻറ് റിപ്പോർട്ടിലുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിക്ക്
പ്രതിക്ക് ചവറ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ഇടക്കാല ജാമ്യം അനുവദിച്ചു.പ്രതിക്ക് വേണ്ടി അഭിഭാഷകരായ ബി.അനൂപ് കുമ്പുക്കാടൻ,
ദീപക് അനന്തൻ എന്നിവർ കോടതിയിൽ ഹാജരായി.

Advertisement