കരുനാഗപ്പള്ളി ചിറ്റുമൂല റെയിൽവേ മേൽപ്പാലം അന്തിമാനുമതി ആയി, സിആര്‍ മഹേഷ്

കരുനാഗപ്പള്ളി. ചിറ്റൂമൂല റെയിൽവേ മേൽപ്പാലം നിർമാണത്തിന് അന്തിമ അനുമതി ലഭിച്ചതായി സി ആർ മഹേഷ്‌ എം എൽ എ അറിയിച്ചു. മേൽപ്പാലം നിർമാണത്തിനായി തയ്യാറാക്കി നൽകിയ റെയിൽവേ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിങ് (ജി എ ഡി )റെയിൽവേ അംഗീകരിച്ചു ഉത്തരവായി. ചിറ്റുമൂല റെയിൽവേ മേൽപ്പാല നിർമാണത്തിനായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ചിരുന്നു പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനു 9.48കോടി അനുവദിച്ചട്ടുണ്ട്.

കൃഷി വകുപ്പിന്റെ 8.01ആർ ഭൂമിയും, തദ്ദേശ വകുപ്പിന്റെ 0.80ആർ ഭൂമിയും കൈമാറുന്നതിനുള്ള നടപടി പുരോഗമിച്ചു വരുന്നു. പദ്ധതി ക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ പ്രെക്രിയ പൂർത്തീകരിക്കുന്ന മുറക്ക് ടെൻഡർ നടപടി ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചതായി എം എൽ എ അറിയിച്ചു.

Advertisement