ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ആരോഗ്യ മേള ബഹിഷ്ക്കരിച്ച് സിപിഐ

ശാസ്താംകോട്ട:ബ്ലോക്ക് പഞ്ചായത്ത് ട്രാൻസ്പോർട്ട് മൈതാനിയിൽ സംഘടിപ്പിച്ച ആരോഗ്യമേള സിപിഐ ബ്ലോക്ക് അംഗങ്ങൾ ബഹിഷ്ക്കരിച്ചു. സിപിഐ അംഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരിച്ചത്. സിപിഐ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അടക്കമുള്ളവരെ
ഉൾപ്പെടെ പങ്കെടുപ്പിച്ചിരുന്നില്ല.ബാനറുകളിലും നോട്ടിസിലും സിപിഐക്കാരുടെ ഫോട്ടോയും ഉൾപ്പെടുത്തിയിരുന്നില്ല.

സിപിഐ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത,വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പങ്കജാക്ഷൻ, സുന്ദരേശൻ,രതീശ് കുമാർ,രാജി എന്നിവരാണ് മേള ബഹിഷ്കരിച്ചത്.അതിനിടെ താലൂക്കിൽ നിന്നുള്ള സിപിഎമ്മിന്റെ മറ്റൊരു ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മയെ നോട്ടീസിൽ പേര് വെച്ചിട്ട് അറിയിക്കാത്തതിനാൽ പങ്കെടുക്കാത്തതും വിവാദമായി. ബ്ലോക്കിലെ മിക്ക പരിപാടികളിലും മറ്റൊരു ജില്ലാ പഞ്ചായത്ത് അംഗമായ പി.കെ.ഗോപന് മുൻഗണന നൽകാനാണ് മറ്റാരെയും വിളിക്കാത്തത് എന്നാണ് ആക്ഷേപം ഉയരുന്നത്.

Advertisement