കൊല്ലം പ്രാദേശിക ജാലകം

കടപ്പാക്കട സ്പോർട്സ് ക്ലബ്ബിൽ ഓര്‍മ ക്ലിനിക്കിന് തുടക്കം
കൊല്ലം.കടപ്പാക്കട സ്പോർട്സ് ക്ലബ് എൺപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച ഓർമ ക്ലിനിക്ക് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സൗജന്യ ആരോഗ്യസഹായ സംരംഭമായ ഓർമക്ലിനിക് സെപ്തംബർ മുതൽ എല്ലാ ബുധനാഴ്ചയും രാവിലെ ഒമ്പതു മുതൽ പകൽ ഒന്നുവരെ ക്ലബ്ബിൽ പ്രവർത്തിക്കും. പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമിന്റെ സേവനം ലഭ്യമാകും.

രണ്ടാംഘട്ടത്തിൽ ഓൺലൈൻ ക്ലിനിക്ക് തുറക്കും. ആംബുലൻസ് സേവനവും ലഭ്യമാകും. ക്ലബ് അങ്കണത്തിൽ നടന്ന ചടങ്ങിൽ തെങ്ങമം ബാലകൃഷ്ണൻ സ്മാരക അവാർഡ് കൊല്ലം സുപ്രീം മാനേജിങ് ഡയറക്ടർ ഷിബു പ്രഭാകരന് മന്ത്രി സമ്മാനിച്ചു. ക്ലബ് പ്രസിഡന്റ് ജി സത്യബാബു അധ്യക്ഷനായി. നടൻ മോഹൻലാൽ ഓൺലൈനിലൂടെ അനുഗ്രഹ സന്ദേശം നൽകി. ക്ലബിന്റെ ആദ്യകാല സാരഥികളെ ആദരിച്ചു. കബഡി ചാമ്പ്യൻഷിപ് നേടിയ കൊല്ലം ടീമിന് സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം ഡാനിയൽ മുഖ്യാതിഥിയായി. ഡോ. ജി രാജ്മോഹൻ, ഏഷ്യൻ കബഡി താരം റോസ്‍മേരി,
ഡോ. ജെ.ശ്രീകുമാർ , ക്ലബ് സെക്രട്ടറി ആർ എസ് ബാബു, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡി സുകേശൻ, ഡോ.ദീപ്തി പ്രേം എന്നിവർ പങ്കെടുത്തു.

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റര്‍ നെറ്റില്‍
തിരഞ്ഞവര്‍ക്ക് നടപടി

കൊല്ലം.കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഇന്റര്‍ നെറ്റില്‍
തിരഞ്ഞവര്‍ക്കും പങ്കുവച്ചവര്‍ക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക
പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷന്‍ പി
ഹണ്ടിന്റെ ഭാഗമായിരുന്നു ജില്ലയിലെ പരിശോധനകളും.

നാല് അസിസ്സ്റ്റന്‍ഡ് കമ്മീഷണര്‍മാരുടെയും ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ ജില്ലയിലെ
ഇരുപത്തിനാല് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. അശ്ലീല ചിത്രങ്ങളും
വീഡിയോകളും കാണുകയും പങ്കുവയ്ക്കുകയും ചെയ്ത
ഇരുപത്തിനാലോളം ഡിജിറ്റല്‍ ഉപകരണങ്ങളാണ് പോലീസ് പിടച്ചെടുത്ത്
കോടതി മുഖാന്തിരം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക്ക്
സയന്‍സ് ലാബിലേക്ക് അയച്ചത്.

കൊല്ലം സിറ്റി പരിധിയില്‍പ്പെട്ട കൊല്ലം ഈസ്റ്റ്, കിളികൊല്ലൂര്‍, ഓച്ചിറ, പരവൂര്‍, ഇരവിപുരം, കണ്ണനല്ലൂര്‍, പാരിപ്പളളി,
ചവറ, അഞ്ചാലുമ്മൂട്, കൊട്ടിയം, കരുനാഗപ്പളളി, ശക്തികുളങ്ങര എന്നീ
പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നുമായി മൊബൈല്‍ ഫോണ്‍,
മെമ്മറികാര്‍ഡ്, സിംകാര്‍ഡുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ പിടികൂടിയത്.
സൈബര്‍ ഇടങ്ങളില്‍ കുട്ടികളെ സംബന്ധിച്ച അശ്ലീലം തിരഞ്ഞവരാണ്
പോലീസ് നടപടിക്ക് വിധേയരായത്. അന്യസംസ്ഥാന സ്വദേശിയായ അതിഥി
തൊഴിലാളിയും വിദ്യാര്‍ത്ഥികളും യുവാക്കളും, പ്രഫഷണലുകളും
കൂലിപണിക്കാരനും നടപടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു. സാമൂഹ്യമാധ്യമങ്ങള്‍
നിരീക്ഷിക്കുതിന് സംസ ്ഥാന പോലീസ് ആസ്ഥാനത്തും ജില്ലാ പോലീസ്
ആസ്ഥാനത്തും പ്രവര്‍ത്തിക്കുന്ന സൈബര്‍ വിഭാഗങ്ങള്‍ സംയുക്തമായി
നടത്തിയ നിരീ,ക്ഷണത്തിനൊടുവിലാണ് പരിശോധനകള്‍ നടത്തിയത്.

പിടികൂടിയ ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധന ഫലം വന്നശേഷം
കുറ്റവാളികള്‍ക്കെതിരെ കൂടുതല്‍ അറസ ്റ്റുകള്‍ ഉണ്ടാവുമെന്നും, സിറ്റി
പോലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് ഐ.പി.എസ് അറിയിച്ചു.
അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സോണി ഉമ്മന്‍കോശിയുടെയും സി
ബ്രാഞ്ച് അസിസ ്റ്റന്റ് കമ്മീഷണര്‍ സക്കറിയാ മാത്യുയുടെയും
നേതൃത്വത്തില്‍ സിറ്റി സൈബര്‍ സെല്ലാണ് റെയ്ഡ ് നടപടികള്‍
ഏകോപിപ്പിച്ചത്.

ബൈക്ക് അപകടത്തിലെ നഷ്ടപരിഹാരം സംബന്ധിച്ച തര്‍ക്കം,യുവാക്കളെ വെട്ടിയ സംഘത്തെ പിടികൂടി

കരുനാഗപ്പള്ളി.പൂര്‍വ വൈരാഗ്യത്തിന് യുവാവിനെയും
സുഹൃത്തിനെയും മാരകകായുധമായി ആക്രമിച്ച പ്രതികളെ പോലീസ് പിടികൂടി. ക്ലാപ്പന
വില്ലേജില്‍ ക്ലാപ്പന തെക്ക്റി മുറിയില്‍ സൗപര്‍ണ്ണിക വീട്ടില്‍ വെള്ളയ്ക്ക
സനല്‍ എന്നറിയപ്പെടുന്ന സനല്‍ (42), ക്ലാപ്പന മുറിയില്‍ മാധവാലയം വീട്ടില്‍ കണ്ണന്‍ എന്ന ലിജു(29), ക്ലാപ്പന വില്ലേജില്‍ കോട്ടയ്ക്കുപുറം മുറിയില്‍
കല്ലേലിത്തറയില്‍ വീട്ടില്‍ പ്രജീഷ് (31), കോട്ടയ്ക്കുപുറം മുറിയില്‍
കല്ലേലിത്തറയില്‍ വീട്ടില്‍ സജിത്ത് (35) എന്നിവരെയാണ് കരുനാഗപ്പള്ളി
പോലീസ് പിടികൂടിയത്.

രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന് ബൈക്ക് അപകടത്തിലെ
സാമ്പത്തിക നഷ്ടങ്ങളെ ചൊല്ലിയുള്ള തര്‍ക്കം പരാതിക്കാരന്റെ സുഹൃത്തായ
അമല്‍ഹരിയോട് ഉണ്ടായിരുന്നു. ഇതിന്റെ വിരോധത്തില്‍ 26.08.2022 വൈകിട്ട് 8.15
മണിയോട് കൂടി കോളഭാഗം ജംഗ്ഷനില്‍വെച്ച് സുഹൃത്തുക്കളായ ആരോമലും
വൈഷ്ണവും അമല്‍ഹരിയോട് സംസാരിച്ചു നിന്ന സമയം അതുവഴി വന്ന
നാലംഗസംഘത്തിലുള്ള സനല്‍ അസഭ്യം പറഞ്ഞ് വൈഷ്ണവിനെ തള്ളി
താഴെയിടുകയും കൈവശം കരുതിയിരുന്ന കത്തി കൊണ്ട് തലയില്‍ ആഞ്ഞു
വെട്ടുകയായിരുന്നു. ഇത് കൈ കൊണ്ട് തടയാന്‍ ശ്രമിച്ചതില്‍ വിരലുകളില്‍ ആഴത്തില്‍
മുറിവുകള്‍ ഏല്‍ക്കുകയും അസ്ഥികള്‍ക്ക് പൊട്ടലേല്‍ക്കുകയും ചെയ്തു. ഓടിമാറാന്‍
ശ്രമിച്ച വൈഷ്ണവിനെ മറ്റു പ്രതികള്‍ കൂടി തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദ്ദിക്കുകയും
ചെയ്തു. തുടര്‍ന്ന് ലഭിച്ച പരാതിയില്‍ മേലാണ് കേസെടുത്ത് പ്രതികളെ പിടികൂടിയത്.


കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാറിന്റെ നേതൃത്വത്തില്‍
എസ്.ഐ മാരായ അലോഷ്യസ്, രാമദാസ്, രാജേന്ദ്രന്‍ എ.എസ്.ഐ മാരായ ഷിബു,
ഷാജിമോന്‍, നന്ദകുമാര്‍, സിപിഒ ആശിഖ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ
പിടികൂടിയത്.

സബർമതി ജയിലേക്ക് പോസ്റ്റ് കാർഡിൽ കത്തയച്ച് ശാസ്ത്ര സാഹിത്യ പരിഷത്ത്

ശാസ്താംകോട്ട: ജയിലിൽ അടയ്ക്കപ്പെട്ട ടീസ്ത സെതൽവാദ്,ആർ.ബി ശ്രീകുമാർ എന്നിവരുടെ പൗരാവകാശങ്ങൾ പുന:സ്ഥാപിക്കണമെന്നും ജനാധിപത്യ ഇന്ത്യയിൽ നിർഭയമായി പൊതുപ്രവർത്തനം നടത്തുന്നതിനും സ്വതന്ത്രമായ അഭിപ്രായപ്രകടനം നടത്താനുമുള്ള ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വേങ്ങ വടക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ
സബർമതി ജയിലേക്ക് പോസ്റ്റ് കാർഡിൽ കത്തയച്ച് പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി പൊതുയോഗവും കത്തയക്കൽ പരിപാടിയും സംഘടിപ്പിച്ചു.കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ഇതിൻ്റെ ഭാഗമായി
സ്ഥാപിച്ച ക്യാൻവാസിൽ എത്തിച്ചേർന്നവർ അവരുടെ പ്രതികരണങ്ങൾ ചിത്രങ്ങളായും അഭിപ്രായങ്ങളായും രേഖപ്പെടുത്തി.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വേങ്ങ വടക്ക് യൂണിറ്റ് പ്രസിഡൻറ് ശങ്കരൻ കുട്ടി
അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം അനന്തു ഭാസി,ഡി.പ്രസന്നകുമാർ ,
ഡോ.പത്മകുമാർ,രാജരേഖര വാര്യർ, റ്റി.സ്നേഹജൻ,ശിവപ്രസാദ്,
കെ.ചക്രപാണി,കെ.മോഹനൻ, മോഹൻദാസ് തോമസ്,കൃഷ്ണൻ കുട്ടി എന്നിവർ നേതൃത്വം നൽകി.

കുന്നത്തൂർ കിഴക്ക് കരയോഗത്തിൽ ആദരിക്കലും പഠനോപകരണ വിതരണവും

കുന്നത്തൂർ : കുന്നത്തൂർ കിഴക്ക് 355ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദനവും സമ്മേളനവും യൂണിയൻ പ്രസിഡന്റ് കെ.ആർ ശിവസുതൻ പിള്ള ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ അധ്യക്ഷത വഹിച്ചു.പഠനോപകരണ വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് വി.ആർ.കെ ബാബു

കുന്നത്തൂർ കിഴക്ക് 355ാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദനവും സമ്മേളനവും യൂണിയൻ പ്രസിഡന്റ് കെ.ആർ ശിവസുതൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

നിർവഹിച്ചു.യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ,ഭരണ സമിതിയംഗം രാധാകൃഷ്ണ പിള്ള,കരയോഗം വൈസ് പ്രസിഡന്റ് മഹേഷ്,ജോ.സെക്രട്ടറി സുരേഷ് കുമാർ,ഭരണസമിതി അംഗങ്ങളായ അജയകുമാർ,മോഹനൻ പിള്ള,ഓമനക്കുട്ടൻ പിള്ള,മാധവൻ പിള്ള എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി കെ.വിജയൻ പിള്ള സ്വാഗതവും ഇലക്ട്രൽ മെമ്പർ രാധാകൃഷ്ണ പിള്ള നന്ദിയും പറഞ്ഞു.

ഭിന്നശേഷിക്കുട്ടികളുടെ ഓണാഘോഷം വർണാഭമായി

ശാസ്താംകോട്ട: ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സംഘടിപ്പിച്ച
ഓണാഘോഷം വർണാഭമായി.കുന്നത്തൂർ
പെരിവിഞ്ച ശിവഗിരി സ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ മുൻ രാജ്യസഭാ അംഗം അഡ്വ.കെ.സോമപ്രസാദ് ഉദ്ഘാടനം ചെയ്തു.പ്രമുഖ മാധ്യമ പ്രവർത്തകൻ കെ.അരുൺ കുമാർ കുട്ടികൾക്ക് ഓണ സമ്മാനം വിതരണം ചെയ്തു.


ഐഡിയ സ്റ്റാർ സിംഗർ ഫെയിം മാസ്റ്റർ ആദിത്യ സുരേഷ് മുഖ്യാതിഥി ആയി.ഗ്രാമ പഞ്ചായത്തംഗം എസ്.ബിജു അധ്യക്ഷത വഹിച്ചു.
ബിപിസി കിഷോർ.കെ.കൊച്ചയ്യം,ഹെഡ്മിസ്ട്രസ് സിന്ധു റാണി,ബി.ഭവ്യബാല,കെ.ബുഷറ,അനിത ദേവി എം.എസ്,പി.മേരി,അംബിക, സി.ഷെറിൻ,അഭിലാഷ് വി.എൽ എന്നിവർ സംസാരിച്ചു.

പാകിസ്ഥാൻ മുക്ക് – ഞാങ്കടവ് റോഡിൽ ആയിരത്തിലധികം
‘സംസ്ഥാന കുഴികൾ’

ശാസ്താംകോട്ട : കൊല്ലം – പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ കുന്നത്തൂർ പഞ്ചായത്തിലൂടെ കടന്നു പോകുന്ന പാകിസ്ഥാൻ മുക്ക് – ഞാങ്കടവ് റോഡിൽ യാത്ര ദുഷ്ക്കരം. റോഡ് തകർന്നടിഞ്ഞ് കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായെങ്കിലും ഗതാഗതയോഗ്യമാക്കാൻ നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു. കടമ്പനാട് – പുത്തൂർ റൂട്ടിൽ പാകിസ്ഥാൻ മുക്കിൽ നിന്നും ഞാങ്കടവ് പാലം വരെയെത്തുന്ന 4 കിലോമീറ്റർ ഭാഗത്ത് ചെറുതും വലുതുമായ ആയിരക്കണക്കിന് കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.പാകിസ്ഥാൻ മുക്കിൽ കടമ്പനാട് – ഏനാത്ത് മിനി ഹൈവേയും പുത്തൂരിൽ കൊട്ടാരക്കര – കരുനാഗപ്പള്ളി റൂട്ടിനേയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്.

പുത്തൂർ ഭാഗത്തു നിന്നും അടൂരിലേക്ക് എത്താനുള്ള എളുപ്പമാർഗം കൂടിയായതിനാൽ തിരക്കേറിയ പാത കൂടിയാണിത്.മഴക്കാലത്ത് കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നത് അപകടങ്ങൾക്കും കാരണമാകുന്നു.കുഴിയേത് റോഡേത് എന്നറിയാൻ പറ്റാതെ കിടക്കുന്ന റോഡിൽ ഇരുചക്ര വാഹനയാത്രികരാണ് കൂടുതലായും അപകടത്തിൽപ്പെടുന്നത്.കളീക്കലഴികത്ത് പാൽ
സൊസൈറ്റിക്ക് സമീപമുള്ള വളവിലെ കുഴി വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്.റോഡ് നവീകരണത്തിന് ബഡ്ജറ്റുകളിൽ കോടികൾ അനുവദിച്ചതായി പ്രഖ്യാപനം ഉണ്ടാകുമെങ്കിലും നവീകരണം മാത്രം നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.കഴിഞ്ഞ ബഡ്ജറ്റിൽ 5 കോടി രൂപയും അതിനു മുൻപ് 2 കോടിയും അനുവദിച്ചതായി പ്രഖ്യാപനമുണ്ടായിരുന്നു.പക്ഷേ ഒന്നും തന്നെ ഇവിടേക്ക് എത്തിയിട്ടില്ല.അടുത്തിടെ കോവൂർ കുഞ്ഞുമോൻ എംഎൽഎയും ജില്ലാ പഞ്ചായത്തംഗവും പൊതുമരാമത്ത് വകുപ്പ്
ഉദ്യോഗസ്ഥരുടെ അസാന്നിദ്ധ്യത്തിൽ റോഡിൽ പരിശോധന നടത്തി മടങ്ങിയതായി പ്രദേശവാസികൾ പറയുന്നു.അടിയന്തിരമായി റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ നാട്ടുകാരുടെയും യാത്രക്കാരുടെയും നേതൃത്വത്തിൽ റോഡ് ഉപരോധം ഉൾപ്പെടെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് കുന്നത്തൂർ പഞ്ചായത്തംഗം മജീന ദിലീപ് അറിയിച്ചു.

വാര്‍ഷികവും കുടുംബ സംഗമവും
ഓയൂര്‍: വെളിയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെളിയം സ്വാശ്രയ സംഘത്തിന്റെ വാര്‍ഷികവും കുടുംബ സംഗമവും ജി.എസ് ജയലാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് ചികിത്സാ സഹായ വിതരണം, വിദ്യാഭ്യാസ സഹായം, വിവിധ മേഖലകളില്‍ പ്രഗത്ഭരായവര്‍ക്ക് ആദരവ്, ഭക്ഷ്യ കിറ്റ് വിതരണം എന്നിവ നടന്നു. സംഘം പ്രസിഡന്റ് വി.ഷൈജു അധ്യക്ഷത വഹിച്ചു.

വിലങ്ങറയില്‍ വയലുകളില്‍ മാലിന്യങ്ങള്‍ തള്ളുന്നു
കൊട്ടാരക്കര: വിലങ്ങറയില്‍ കൃഷി ചെയ്യാതെ കിടക്കുന്ന വയലുകള്‍ കേന്ദ്രീകരിച്ച് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റും വാഹനങ്ങളില്‍ കൊണ്ടു വന്നാണ് രാത്രി കാലങ്ങളിലുള്‍പ്പെടെ ഇവിടെ നിക്ഷേപിക്കുന്നത്. ഓയൂര്‍-കൊട്ടാരക്കര റോഡിലെ വിലങ്ങറ ഭാഗത്തെ വയലുകളില്‍ മാലിന്യം തള്ളല്‍ പതിവായിട്ടും അധികൃതര്‍ തിരിഞ്ഞു

വിലങ്ങറയില്‍ വയലില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ച നിലയില്‍

നോക്കുന്നില്ലായെന്നാണ് നാട്ടുകാരുടെ പരാതി. വയലില്‍ മാലിന്യം നീക്കം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്നും ഇപ്പോള്‍ നിക്ഷേപിച്ചിട്ടുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

ഗാന്ധിഭവനില്‍ അയ്യന്‍കാളി ജന്മദിനാഘോഷം
പത്തനാപുരം: ഗാന്ധിഭവനില്‍ അയ്യന്‍കാളിയുടെ 160-ാം ജന്മദിനാഘോഷവും ‘ഗാന്ധിഭവന്‍ സ്നേഹപ്രയാണം’ പദ്ധതിയുടെ 65-ാം ദിന സംഗമവും കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രതിഭകളായ രാജേഷ് ജോണ്‍, ആര്യ ശില്‍പ, ദുഅ മറിയം സലാം എന്നിവര്‍ക്ക് ഗാന്ധിഭവന്റെ ആദരം എംഎല്‍എ സമ്മാനിച്ചു.

ഗാന്ധിഭവനില്‍ നടന്ന അയ്യന്‍കാളി ജന്മദിനാഘോഷം കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു


ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗാന്ധിഭവന്‍ ഭാരവാഹികളായ പി.എസ്.അമല്‍രാജ്, ജി. ഭുവനചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പ്രദീപ് ഗുരുകുലം നന്ദി പറഞ്ഞു.

തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

ഇട്ടിവ. തൊഴിലുറപ്പ് തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. തോട്ടം മൂക്ക് വാർഡിൽ നെടുംപച നെടുംപചയിൽ വീട്ടിൽ ലളിത (53) ആണ് മരണപ്പെട്ടത്. 25.8..2022 ന് കോട്ടുക്കൽ കൃഷിഫാമിൽ തൊഴിലുറപ്പ് പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കവെയാണ് പാമ്പുകടിയേറ്റത്.

ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തു. ചികിസയിലിരിക്കവെ ഇന്ന് (27.8.2022) രാവിലെ മരണം സംഭവിച്ചു. ഭർത്താവ് ഓമനക്കുട്ടൻ, മക്കൾ: ശരണ്യ ,ശാലിനി, മരുമക്കൾ. മനോജ് ( തുടയന്നൂർ SCB ജീവനക്കാരൻ ,സി.പി.ഐ LC അംഗം. ] , ഷിബു ,

കടവൂര്‍.നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിൻ്റെ
64-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി “ഓണം മധുരം” പാചകമത്സരം ഡോ.സുജിത് വിജയന്‍പിള്ള എംഎല്‍എ ഉത്ഘാടനം ചെയ്തു.


വിറകടുപ്പിൽ തയ്യാറാക്കിയ ഓണവിഭവങ്ങളുടെ നറുമണവും ഓണക്കളികളും നാടൻപാട്ടും കുട്ടികളുടെ മിഠായി കടയും ഒക്കെ ചേർന്ന് പുതുതലമുറയ്ക്ക് നഷ്ടമായ പഴയകാലത്തെ ഓണക്കാഴ്ചകൾ കോർത്തിണക്കിയതായിരുന്നു വേദി.

Advertisement