നഗരത്തിലെ മാലിന്യങ്ങൾ നീക്കാൻ ഇനിമുതൽ ഇ കാർട്ടുകൾ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ പരിധിയിലെ 100 വാർ‌ഡുകളിലെയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി വാങ്ങിയ 25 ഇ കാർട്ടുകളുടെ വിതരണോദ്ഘാടനം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു.

ഇന്ന് രാവിലെ നഗരസഭ മെയിൻ ഓഫീസിൽ വച്ചായിരുന്നു ഉദ്ഘാടനം. ‘ലോ കാർബൺ അനന്തപുരി’ എന്ന ലക്ഷ്യത്തിനായി നഗരസഭയുടെ 2022-23 സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചതായിരുന്നു ഇ കാർട്ടുകൾ. തലസ്ഥാന നഗരത്തിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി നിരവധി പദ്ധതികളാണ് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചിരുന്നത്. ഉദ്ഘാടനത്തിന്റെ ചിത്രങ്ങൾ മേയർ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

തിരുവനന്തപുരം നഗരസഭ പരിധിയിലെ 100 വാർഡുകളിലേയും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി വാങ്ങിയ 25 ഇ-കാർട്ടുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. തിരുവനന്തപുരം നഗരസഭ 2022 – 23 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച “ലോ കാർബൺ അനന്തപുരി” എന്ന ലക്ഷ്യത്തിലേക്കുള്ള പുതിയൊരു ചുവടുവെയ്പ്പ് കൂടി നഗരസഭ നടത്തിയിരിക്കുകയാണ്.

Advertisement