സംസ്ഥാനത്തെ ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസുകൾ അവസാനിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വിക്ടേഴ്സ് ചാനലിൽ നടത്തിവന്നിരുന്ന ‘ഫസ്റ്റ് ബെൽ’ ക്ലാസുകൾ ഇന്നത്തോടെ അവസാനിച്ചു.കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം ഉണ്ടായ വിദ്യാഭ്യാസ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടിയാണ് വിക്ടേഴ്സ് ചാനലിൽ ഫസ്റ്റ് ബെൽ ക്ലാസുകൾ ആരംഭിച്ചത്.

സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടി ഫസ്റ്റ്ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ സംപ്രേഷണം ഏപ്രിൽ 30 ശനിയാഴ്ചയോടുകൂടി നിർത്തുന്ന കാര്യം കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് അറിയിച്ചിരുന്നു.

2021 ജൂൺ ഒന്ന് മുതൽ അംഗനവാടി തൊട്ട് പന്ത്രണ്ടുവരെയുള്ള ക്ലാസുകൾക്കായി ആരംഭിച്ച ഫസ്റ്റ്ബെല്ലിന്റെ പത്ത്, പന്ത്രണ്ട് ക്ലാസുകളും പരീക്ഷാ അനുബന്ധമായിട്ടുള്ള റിവിഷൻ, ലൈവ് ക്ലാസുകളും നേരത്തെ തന്നെ പൂർത്തിയായിരുന്നു.

ഒന്നു മുതൽ ഒമ്പതുവരെ ക്ലാസുകളുടെ സംപ്രേഷണം വർഷാവസാന പരീക്ഷയ്ക്ക് മുമ്പേ തന്നെ പൂർത്തിയാക്കി. ഇപ്പോൾ പ്ലസ് വൺ ക്ലാസുകളുടെ സംപ്രേഷണവും പൂർത്തിയാക്കിയതോടെയാണ് ഫസ്റ്റ് ബെൽ ക്ലാസുകൾ നിർത്തുന്നത്.

Advertisement