ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ 150 ഒഴിവുകൾ

ആഭ്യന്തരമന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II/ ടെക്. എക്സാം 2022-ലേക്ക് അപേക്ഷ ക്ഷണിച്ചു. 150 ഒഴിവാണുള്ളത്. 2020, 2021, 2022 ഗേറ്റ് പരീക്ഷയിൽ നിശ്ചിത സ്കോറുള്ളവർക്ക് അപേക്ഷിക്കാം.

ഒഴിവുകൾ

കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി-56 (ജനറൽ-30, ഇ.ഡബ്ല്യു.എസ്.-6, എസ്.സി.-8, എസ്.ടി.-6), ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ-94 (ജനറൽ-50, ഇ.ഡബ്ല്യു.എസ്.-9, ഒ.ബി.സി.-9, എസ്.സി.-16, എസ്.ടി.-10).

യോഗ്യത: ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലി കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇൻഫർമേഷൻ ടെക്നോളജി/ കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ എൻജിനിയറിങ്/ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബി.ഇ./ ബി.ടെക്. അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ ഫിസിക്സ് വിത്ത് ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ കംപ്യൂട്ടർ സയൻസ് ബിരുദാനന്തരബിരുദം. അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തരബിരുദം.

ഇലക്ട്രോണിക്സ് ആൻഡ് ടെക്നോളജി (ഇ.സി.), കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (സി.എസ്.) എന്നിവയിൽ 2020/ 2021/ 2022 വർഷങ്ങളിൽ ഗേറ്റ് പരീക്ഷയിൽ നിശ്ചിത സ്കോർ ഉണ്ടാകണം.

പ്രായം: 18-27 വയസ്സ്.( 07.05.2022 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്)

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.mha.gov.in, www.ncs.gov.inകാണുക. അവസാന തീയതി: മേയ് 7.

Advertisement