നിശ്ചിത സമയത്തിനപ്പുറം സീറ്റിൽ നിന്ന് മാറിയാൽ അവധിയായി കണക്കാക്കും ; സെക്രട്ടറിയേറ്റിൽ ജീവനക്കാർക്കായി പുതിയ പഞ്ചിംഗ് സംവിധാനം

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ജീവനക്കാർക്കായി പുതിയ പഞ്ചിംഗ് സംവിധാനം ഒരുങ്ങുന്നു. പഞ്ച് ചെയ്ത് മുങ്ങുന്ന ജീവനക്കാരെ കണ്ടെത്തുന്നതിനായാണ് ആധുനിക സംവിധാനം.

നിശ്ചിത സമയത്തിനപ്പുറം സീറ്റിൽ നിന്ന് മാറിയാൽ അവധിയായി കണക്കാക്കും വിധമാണ് പുതിയ അക്‌സസ് കൺട്രോൾ സിസ്റ്റത്തിന്റെ പ്രവർത്തനം.

സെക്രട്ടറിയേറ്റിലെത്തി പഞ്ച് ചെയ്ത ശേഷം സ്ഥലം കാലിയാക്കുന്ന ജീവനക്കാരെ പിടികൂടുന്നതിനായാണ് പുതിയ പഞ്ചിംഗ് സംവിധാനത്തിലേക്ക് സർക്കാർ നീങ്ങുന്നത്. സെൻസർ ഘടിപ്പിച്ച വാതിലിലൂടെയാകും ജീവനക്കാർക്ക് വിവിധ വകുപ്പുകളിലെ ഓഫീസുകളിലേക്ക് പ്രവേശനം. ഇതേ സമയം തന്നെ അറ്റെൻഡെസും രേഖപ്പെടുത്തും. ഓരോ തവണ പുറത്ത് പോകുമ്പോഴും തിരിച്ചു വരാനെടുക്കുന്ന സമയം അടക്കം സിസ്റ്റത്തിൽ കൃത്യമായി രേഖപ്പെടുത്തും. എന്നാൽ നിശ്ചിത സമയത്തിനപ്പുറം ഓഫിസിന് പുറത്ത് കറങ്ങി നടന്നാൽ അവധിയായി കണക്കാക്കും.

Advertisement