തേവലക്കര ശ്രീദേവി ക്ഷേത്രത്തില്‍ തൃക്കൊടിയേറ്റ്

Advertisement

കൊല്ലം: തേവലക്കര മേജര്‍ ശ്രീദേവി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ തിരുവുത്സവത്തിന് ബുധനാഴ്ച കൊടിയേറും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തരണല്ലൂര്‍ എന്‍ പി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് തൃക്കൊടിയേറ്റ്.പത്ത് ദിവസത്തെ ഉത്സവാഘോഷങ്ങള്‍ മാര്‍ച്ച് പതിനെട്ടിന് തിരുവാറാട്ടോട് കൂടി സമാപിക്കും. ശ്രീഭൂതബലിയും വിളക്കും ഉത്സവബലിയും മറ്റ് ക്ഷേത്രാചാരങ്ങള്‍ക്കും പുറമെ കഥകളി, സംഗീതാര്‍ച്ചന, നാടകങ്ങള്‍, ഗാനമേള തുടങ്ങിയ കലാപരിപാടികളും ഉത്സവത്തിന്റെ ഭാഗമായി നടക്കും.

തേവലക്കര മേജര്‍ ശ്രീദേവി ക്ഷേത്രത്തില്‍ തൃക്കൊടിയേറ്റ്
കൊല്ലം: തേവലക്കര മേജര്‍ ശ്രീദേവി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ തിരുവുത്സവത്തിന് ബുധനാഴ്ച കൊടിയേറും. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തരണല്ലൂര്‍ എന്‍ പി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് തൃക്കൊടിയേറ്റ്.

പത്ത് ദിവസത്തെ ഉത്സവാഘോഷങ്ങള്‍ മാര്‍ച്ച് പതിനെട്ടിന് തിരുവാറാട്ടോട് കൂടി സമാപിക്കും. ശ്രീഭൂതബലിയും വിളക്കും ഉത്സവബലിയും മറ്റ് ക്ഷേത്രാചാരങ്ങള്‍ക്കും പുറമെ കഥകളി, സംഗീതാര്‍ച്ചന, നാടകങ്ങള്‍, ഗാനമേള തുടങ്ങിയ കലാപരിപാടികളും ഉത്സവത്തിന്റെ ഭാഗമായി നടക്കും.

Advertisement