സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

Advertisement

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് വൈകുന്നേരം വരെ വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന അതിതീവ്ര ന്യുനമർദ്ദം തുടർന്നുള്ള 36 മണിക്കൂറിൽ പടിഞ്ഞാറ്- തെക്ക്പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്‌ തമിഴ് നാടിന്റെ വടക്കൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല.

അതേസമയം തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ, വടക്കൻ തമിഴ്നാട് തീരം, പുതുച്ചേരി, തെക്കൻ ആന്ധ്രപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 75 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
=

Advertisement