കോവിഡ് അവലോകന യോ​ഗം ഇന്ന്; നിയന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കുമെന്ന് സൂചന

Advertisement

തിരുവനന്തപുരം: കോവിഡ് കുറയുന്ന സാഹചര്യത്തിൽ ഇന്ന് അവലോകന യോഗം ചേരും. നിലവിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയേക്കും എന്നാണ് സൂചന.

ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കാനാണ് സാധ്യത. നിയന്ത്രണങ്ങൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതാകും യോ​ഗത്തിൽ പ്രധാനമായും ചർച്ചയാകുക.

പക്ഷെ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടർന്നേക്കും. കാറ്റഗറിയിലെ ജില്ലകൾ പുനക്രമീകരിക്കുന്നതിലും ‌മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾ വൈകുന്നേരം വരെയാക്കുന്ന വിഷയത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.

Advertisement