26.7 C
Kollam
Sunday 25th October, 2026 | 09:51:15 AM
Home News Kerala ഐസ് ഫാക്ടറിയിൽ അമോണിയം ചോർച്ച,നാട്ടുകാര്‍ ഭീതിയില്‍

ഐസ് ഫാക്ടറിയിൽ അമോണിയം ചോർച്ച,നാട്ടുകാര്‍ ഭീതിയില്‍

rep image
Advertisement

തൃശ്ശൂർ. കാളത്തോട് ഐസ് ഫാക്ടറിയിൽ അമോണിയം ചോർച്ച. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. കനത്ത മഴയുണ്ടായിരുന്നതിനാലും, രാത്രി ആയതിനാലും ചോർച്ച ആദ്യഘട്ടത്തിൽ പ്രദേശവാസികൾ ആരും അറിഞ്ഞില്ല

ചോർച്ച അതുവഴി പോയ ഓട്ടോറിക്ഷ ഡ്രൈവറുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് വിവരം മണ്ണുത്തി പോലീസിനെ അറിയിച്ചത് .ഉടൻ മണ്ണുത്തി പൊലീസ് തൃശ്ശൂർ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. തൃശൂർ ഫയർ സ്റ്റേഷനിൽ നിന്നും 15 അംഗ അഗ്നി രക്ഷാ സേന എത്തി രണ്ടര മണിക്കൂർ പണിപ്പെട്ടാണ് ചോർച്ച അടച്ചത്

സംഭവം അറിഞ്ഞതോടെ പ്രദേശവാസികൾ ഏറെ പരിഭ്രാന്തരായി. സംഭവ സമയത്ത് ചുരുക്കം ജീവനക്കാർ മാത്രമാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നത്. അമോണിയം കടന്നുപോകുന്ന പൈപ്പിന് ഉണ്ടായ പൊട്ടലാണ് വാതകം ചോരാൻ കാരണം. പൈപ്പിന്റെ കാലപ്പഴക്കമാണ് ചോർച്ചക്ക് കാരണമായി പറയുന്നത്

കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ ഐസ് ഫാക്ടറിയിൽ അമോണിയം ചോർന്നിരുന്നു. അടിക്കടി അമോണിയം ചോരുന്നതിനാൽ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്

കൃത്യമായ സുരക്ഷാ പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം

LEAVE A REPLY

Please enter your comment!
Please enter your name here