27.6 C
Kollam
Saturday 25th July, 2026 | 10:07:17 AM
Home News Kerala രക്ഷപ്പെടുത്തിയതോ രക്ഷപ്പെട്ടതോ ?,കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ട സംഭവം,നാലു പോലീസുകാർക്ക് സസ്പെൻഷൻ

രക്ഷപ്പെടുത്തിയതോ രക്ഷപ്പെട്ടതോ ?,കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ട സംഭവം,നാലു പോലീസുകാർക്ക് സസ്പെൻഷൻ

തൃശൂര്‍. പോലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങുമായി പ്രതി രക്ഷപ്പെട്ട സംഭവം

നാലു പോലീസുകാർക്ക് സസ്പെൻഷൻ. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ബൈജു, സിനീഷ്, പ്രവീൺ, അഖിൽ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുന്നയൂർക്കുളം ചമ്മണ്ണൂർ സ്വദേശിയായ മുഹമ്മദ് ഷിഫാൻ (30) പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മെഡിക്കൽ പരിശോധനയ്ക്കായി വടക്കേക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. ഇരു കൈകളിലും ബന്ധിച്ചിരുന്ന വിലങ്ങ് ഒരു കൈയിലേക്ക് മാറ്റുന്നതിനിടെ ഇയാൾ പോലീസുകാരെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു.

രണ്ടാഴ്ച മുമ്പ് പുന്നയൂർക്കുളത്തെ ബാറിന് മുന്നിൽ വെച്ച് മുരിയന്തടം സ്വദേശി വിഷ്ണു യാദവിനെ (24) വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് ഷിഫാൻ.

LEAVE A REPLY

Please enter your comment!
Please enter your name here