26.7 C
Kollam
Wednesday 9th September, 2026 | 02:00:19 AM
Home News Kerala വിഎച്ച്എസ്‌സി: ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ 8-ന് പ്രസിദ്ധീകരിക്കും

വിഎച്ച്എസ്‌സി: ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ 8-ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: 2026-27 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ 8-ന് പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ 388 സ്‌കൂളുകളിലേക്കുള്ള ട്രയല്‍ അലോട്ട്മെന്റ് ഫലമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിദ്യാര്‍ഥികള്‍ക്ക് admission.vhseportal.kerala.gov.in വെബ്‌സൈറ്റിലൂടെ അലോട്ട്മെന്റ് ഫലം പരിശോധിക്കാം.
ലോഗിന്‍ പേജില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് പ്രവേശിച്ച് അലോട്ട്മെന്റ് ഫലം അറിയാം. അപേക്ഷാ വിവരങ്ങള്‍ അപൂര്‍ണ്ണമായി നല്‍കിയിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ ഘട്ടത്തില്‍ അപേക്ഷ പൂര്‍ത്തിയാക്കി കണ്‍ഫര്‍മേഷന്‍ നടത്തുന്നതിനും അവസരമുണ്ട്.
ഓപ്ഷനുകള്‍ ഉള്‍പ്പെടെ അപേക്ഷയില്‍ തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ വഴി ജൂണ്‍ 10 വൈകിട്ട് 5 മണിവരെ മാറ്റങ്ങള്‍ വരുത്താം. അപേക്ഷ നല്‍കിയ എല്ലാ വിദ്യാര്‍ഥികളും ട്രയല്‍ അലോട്ട്മെന്റ് ഫലം നിര്‍ബന്ധമായും പരിശോധിക്കണം. ഇതിനായി എല്ലാ ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) സ്‌കൂളുകളിലെയും ഹെല്‍പ്ഡെസ്‌ക് സേവനം ഉപയോഗപ്പെടുത്താം.