29.9 C
Kollam
Saturday 5th September, 2026 | 03:27:40 PM
Home News Kerala ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം

ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം

തൃശൂർ: ചാലക്കുടിയിൽ, അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശികളായ ഷംനാസ് (30), നൈജ (28) എന്നിവരെ നിസാര പരിക്കുകളോടെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


വ്യാഴം ഉച്ചയ്ക്ക് ഒരു മണിയോടെ ഏഴാറ്റുമുഖം പ്ലാന്റേഷന് സമീപത്താണ് അപകടം. അതിരപ്പിള്ളി സന്ദര്‍ശിച്ച് വെറ്റിലപ്പാറ പാലം വഴി തിരികെ പോകുന്ന വഴിയാണ് അപകടം.

15അടിയോളം താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. നാട്ടുകാരെത്തിയാണ് ഇരുവരേയും പുറത്തെടുത്തത്.